ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ ഉറപ്പാക്കാൻ ആസ്റ്റര്‍ വളണ്ടിയേര്‍സ് "അല്‍ അമല്‍ 2'
text_fieldsദുബൈ: ഭിന്നശേഷി വിഭാഗങ്ങളിലെ കുട്ടികൾക്കും മുതിർന്നവർക്കും ശാക്തീകരണവും പിന്തുണയും ഉറപ്പാക്കാൻ ആസ്റ്റര്‍ വളണ്ടിയേര്‍സ് തുടർച്ചയായി രണ്ടാം വർഷവും ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ആൻറ് സ്പെഷ്യല്‍ നീഡ്സ് ഫ്യൂച്ചര്‍ ഡവലപ്പ്മെൻറ് സെൻററുമായി സഹകരിച്ച് അല്‍ അമല്‍ ഏക ദിന ഒത്തുചേരല്‍ സംഘടിപ്പിച്ചു. നിശ്ചയദാർഢ്യ വിഭാഗക്കാരായ300 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇക്കുറി പങ്കെടുത്തത്. ഇവർക്കായി മെഡ് കെയര്‍ ഹോസ്പിറ്റല്‍ ആൻറ് മെഡിക്കല്‍ സെൻറര്‍, ആസ്റ്റര്‍ ക്ലിനിക്സ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് എന്നീ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെ ആസ്റ്റര്‍ വളണ്ടിയേര്സിെൻറ നേതൃത്വത്തില്‍ സൗജന്യ ആരോഗ്യ പരിശോധനയും കലാ കായിക വിനോദ പരിപാടികളും നടത്തി. പ്രത്യേക ആര്‍ട്ട് എക്സിബിഷനില്‍ കുട്ടികളുടെ കലാ^കരകൗശല സൃഷ്ടികളുടെ പ്രദർശനവിൽപന നടത്തി. ഇതിലൂടെ ലഭിക്കുന്ന തുക ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ആൻറ് സ്പെഷ്യല്‍ നീഡ്സ് ഫ്യൂച്ചര്‍ ഡവലപ്പ്മെൻറ് സെൻററിന് നൽകും.
ഭിന്നശേഷിയുളളവര്‍ക്കായി ഗവണ്‍മെൻറ് തലത്തില്‍ നടപ്പിലാക്കുന്ന ശാക്തീകരണ പരിപാടികളെ പിന്തുണക്കുക കൂടി ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്. നിലവില്‍ ഇന്ത്യയിലെയും ജി.സി.സിയിലെയും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലായി 71 ഭിന്നശേഷിക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഒാരോ കുഞ്ഞിനെയും എത്ര മനോഹരവും കമനീയവുമായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടതുണ്ടെന്നും അതിനായാണ് ഏവരെയും മുഖ്യധാരയിലെത്തിക്കുന്ന ഇൗ ഉദ്യമത്തിന് ശ്രമിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍, മെഡ്കെയര്‍, ഹോസ്പിറ്റല്‍സ് ആന്റ് ക്ലിനിക്സ് എക്സിക്യൂട്ടീവ് ഡയറക്ടറും, സി.ഇ.ഒയുമായ അലീഷാ മൂപ്പന് പറഞ്ഞു. ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ചെയര്മാന് താനി ജുമാ ബെരേഗാദ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
