ഹൃദയധമനികളിലെ തടസ്സം; ശസ്ത്രക്രിയയിലൂടെ നീക്കി ആസ്റ്റർ
text_fieldsഡോ. സന്ദീപ് ശ്രീവാസ്തവ,
ഡോ. ഷിപ്ര ശ്രീവാസ്തവ
ദുബൈ: മൂന്ന് പ്രധാന ഹൃദയധമനികളും തടസ്സപ്പെട്ട രോഗിക്ക് അത്യാധുനിക ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവിതം തിരികെ നൽകി ആസ്റ്റർ ഹോസ്പിറ്റൽ. 43കാരനായ ഇന്ത്യൻ പൗരൻ ജിജിൽ ചിരക്കാണ് ജീവൻ രക്ഷാ ശസ്ത്രക്രിയ നടത്തിയത്.ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് കാർഡിയോത്തോറാസിക് സർജൻമാരായ ഡോ. സന്ദീപ് ശ്രീവാസ്തവ, ഡോ. ഷിപ്ര ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിസങ്കീർണമായ ശസ്ത്രക്രിയ. ഹൃദയധമനികളുടെ രക്തയോട്ടം പൂർണമായും പുനഃസ്ഥാപിക്കാൻ ശസ്ത്രക്രിയയിലൂടെ സാധിച്ചു. ഹൃദയമിടിപ്പ് നിലനിൽക്കുമ്പോൾതന്നെ പൂർണമായും തടസ്സപ്പെടുന്ന ഇടത് ആന്‍റീരിയർ ഡിസെൻഡിങ് (എൽ.എ.ഡി), റൈറ്റ് കൊറോണറി ആർട്ടറി (ആർ.സി.എ) എന്നീ രണ്ട് പ്രധാന ധമനികൾ ബൈപ്പാസ് ചെയ്ത് തടസ്സങ്ങൾ നീക്കുകയായിരുന്നു.
ദുബൈയിൽ ലോജിസ്റ്റിക് മാനേജരായ ജിജിൽ ചെറുജോലി ചെയ്യുമ്പോൾതന്നെ തുടർച്ചയായി നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധനക്ക് വിധേയനായത്.തുടർന്ന് ട്രെഡ്മിൽ, കൊറോണറി ആൻജിയോഗ്രാം എന്നിവയുൾപ്പെടെയുള്ള പരിശോധനകളിൽ മൂന്ന് പ്രധാന ഹൃദയധമനികളും വ്യത്യസ്തമായ നിലയിൽ തടസ്സപ്പെട്ടതായി കണ്ടെത്തി. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറക്കുന്നതിന് ഇടയാക്കി. രോഗിയുടെ ദീർഘകാലമായുള്ള പ്രമേഹം ശസ്ത്രക്രിയയെ കൂടുതൽ സങ്കീർണവും അപകടകരവുമാക്കി.
അദ്ദേഹത്തിന്‍റെ രണ്ട് പ്രധാന ധമനികളായ എൽ.എ.ഡിയും ആർ.സി.എയും പൂർണമായും തടസ്സപ്പെടുകയും രക്തപ്രവാഹത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കിടെ, എൽ.എ.ഡി ധമനി തുറക്കുകയും എല്ലാ തടസ്സങ്ങളും നീക്കുകയും ചെയ്തു. ഹൃദയ-ശ്വാസകോശ യന്ത്രം ഉപയോഗിക്കാതെ പൂർണമായും ഹൃദയമിടിപ്പിലാണ് ശസ്ത്രക്രിയ നടത്തിയത്. ഈ രീതി സങ്കീർണതകൾ കുറക്കുന്നതിനും രോഗമുക്തി വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

