Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആസ്​റ്ററിൽ വിളിക്കാം,...

ആസ്​റ്ററിൽ വിളിക്കാം, സംശയം തീർക്കാം

text_fields
bookmark_border
ആസ്​റ്ററിൽ വിളിക്കാം, സംശയം തീർക്കാം
cancel
camera_alt????? ??????

ദു​ബൈ: മാ​ന​സി​ക പി​രി​മു​റു​ക്കും നി​റ​ഞ്ഞ കൊ​റോ​ണ​ക്കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ദൂ​ര ീ​ക​ര​ണ​ത്തി​ന്​ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ്​ ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ. പു​തി​യ ടെ​ലി-​ക​ണ്‍സ ​ൽ​േ​ട്ട​ഷ​ന്‍ സേ​വ​ന​ത്തി​ലൂ​ടെ ​െപാ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഫോ​ൺ വ​ഴി വി​ദ​ഗ്​​ധ​രു​ടെ ഉ​പ​ദേ​ശം തേ​ടാ​ൻ അ ​വ​സ​രം ല​ഭി​ക്കും.
യു.​എ.​ഇ​യി​ലെ മെ​ഡ്കെ​യ​ര്‍, ആ​സ്​​റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍, ആ​സ്​​റ്റ​ര്‍ ക്ലി​നി​ക് എ​ന്നീ ശൃം​ഖ​ല​ക​ളി​ലൂ​ടെ​യാ​ണ്​ സൗ​ജ​ന്യ ടെ​ലി-​ക​ണ്‍സ​ൽ​േ​ട്ട​ഷ​ന്‍ സേ​വ​നം ന​ൽ​കു​ന്ന​ത്. വെ​ല്ലു​വി​ളി​ക​ള്‍ നി​റ​ഞ്ഞ ഇൗ ​കാ​ല​ത്ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റു​ന്ന​തി​നാ​യി ആ​ദ്യ​മാ​യാ​ണ്​ ഒ​രു സ്വ​കാ​ര്യ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ഗ്രൂ​പ് യു.​എ.​ഇ​യി​ൽ ഇ​ത്ത​ര​മൊ​രു സം​രം​ഭം ഒ​രു​ക്കു​ന്ന​ത്. കോ​വി​ഡ്-19​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍ക്ക്​ 044400500 എ​ന്ന​ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ ആ​സ്​​റ്റ​റി​ലെ വി​ദ​ഗ്ധ​ര്‍ മ​റു​പ​ടി ന​ല്‍കും.


ആ​സ്​​റ്റ​ർ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് രോ​ഗി​ക​ള്‍ക്ക് ഡോ​ക്ട​റു​മാ​യി വി​ഡി​യോ കാ​ള്‍ ക​ണ്‍സ​ൽ​േ​ട്ട​ഷ​നു​ള്ള അ​പോ​യി​ന്‍മ​െൻറ്​ ബു​ക് ചെ​യ്യാം. ശി​ശു​രോ​ഗ​വി​ദ​ഗ്​​ധ​രു​മാ​യു​ള്ള അ​പോ​യി​ന്‍മ​െൻറു​ക​ളും ല​ഭി​ക്കും. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യോ മ​രു​ന്നോ ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്​​ട​ർ​മാ​ർ ഫോ​ൺ വ​ഴി നി​ർ​ദേ​ശം ന​ൽ​കും. നേ​രി​ട്ട്​ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ അ​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​വും. മ​രു​ന്നു​ക​ളും മ​റ്റ് ഫാ​ര്‍മ​സി ഉ​ല്‍പ​ന്ന​ങ്ങ​ളും ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് യു.​എ.​ഇ​യി​ലു​ട​നീ​ളം ഹോം ​ഡെ​ലി​വ​റി സേ​വ​ന​വും ല​ഭ്യ​മാ​ണ്. മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ർ 800700600 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ൽ ഫാ​ര്‍മ​സി​സ്​​റ്റി​നോ​ട് സം​സാ​രി​ക്കാ​നോ ഓ​ര്‍ഡ​ര്‍ ചെ​യ്യാ​നോ സാ​ധി​ക്കും. മ​രു​ന്നു​ക​ളു​ടെ കു​റി​പ്പ​ടി 800700600 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്​​സ് ആ​പ് ആ​യും അ​യ​ച്ചു​ന​ല്‍കാം. കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം എ​ല്ലാ​വ​ര്‍ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​ണെ​ന്ന് ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.


ഹോം ​ക്വാ​റ​ൻ​റീ​നും സാ​മൂ​ഹ്യ​മാ​യി അ​ക​ലം പാ​ലി​ക്ക​ലും വീ​ട്ടി​ല്‍ത​ന്നെ ക​ഴി​യു​ന്ന​തും കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ ത​ട​യു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളാ​ണ്. വീ​ടു​ക​ളി​ല്‍നി​ന്നും ഓ​ഫീ​സു​ക​ളി​ല്‍നി​ന്നും പു​റ​ത്തി​റ​ങ്ങാ​നും സ​ഞ്ച​രി​ക്കാ​നും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ആ​സ്്റ്റ​റി​നെ ആ​ശ്ര​യി​ക്കു​ന്ന രോ​ഗി​ക​ള്‍ക്ക് മി​ക​ച്ച പ​രി​ച​ര​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ ടെ​ലി ക​ണ്‍സ​ൽ​േ​ട്ട​ഷ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​നം ഒ​രു​ക്കു​ന്ന​ത്. അ​ത്യാ​വ​ശ്യ​മാ​യ ഔ​ട്ട്-​പേ​ഷ്യ​ൻ​റ്​ ആ​രോ​ഗ്യ പ​രി​ച​ര​ണ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. നേ​രി​ട്ടു​ള്ള ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഏ​തെ​ങ്കി​ലും രോ​ഗി​ക​ളു​ണ്ടെ​ങ്കി​ല്‍, ഇ​പ്പോ​ഴും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഞ​ങ്ങ​ളു​ടെ ചു​രു​ക്കം ക്ലി​നി​ക്കു​ക​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും റ​ഫ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി. അ​പോ​യി​ന്‍മ​െൻറി​നാ​യി താ​ഴെ പ​റ​യു​ന്ന വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കാം. ആ​സ്​​റ്റ​ർ ആ​ശു​പ​ത്രി: asterhospital.com. ആ​സ്​​റ്റ​ർ ക്ലി​നി​ക്ക്​: asterclinic.ae. മെ​ഡ്​​കെ​യ​ർ: medcare.ae/en

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsaster
News Summary - aster-uae-gulf news
Next Story