14കാരന്റെ അപൂര്‍വ ഹൃദ്രോഗം വിജയകരമായി ചികിത്സിച്ച് ആസ്റ്റർ
text_fieldsസുഡാനി ബാലന് മാസിന് മുദ്ദസിര് ഹസൻ ആസ്റ്റർ ആശുപത്രി ജീവനക്കാർക്കൊപ്പം
ദുബൈ: അപൂർവ ജനിതക ഹൃദ്രോഗം ബാധിച്ച 14കാരനായ സുഡാനി ബാലന് മാസിന് മുദ്ദസിര് ഹസന് വിജയകരമായ ചികിത്സ ലഭ്യമാക്കി മൻഖൂലിലെ ആസ്റ്റർ ആശുപത്രി.
ജീവന് തന്നെ ഭീഷണിയായേക്കാവുന്ന രോഗമാണ് വിദഗ്ധ ചികിത്സയിലൂടെ ആസ്റ്ററിൽ ഭേദമാക്കിയത്. ആസ്റ്റർ ഹൃദ്രോഗ വിഭാഗം മേധാവിയും കാര്‍ഡിയോളജിസ്റ്റുമായ ഡോ. നവീദ് അഹ്മദിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘമാണ് ചികിത്സിച്ചത്. കടുത്ത ക്ഷീണവും തലകറക്കവും രക്തസമ്മർദം ഉയരുകയും ചെയ്തതോടെയാണ് രോഗിയെ മൻഖൂലിലെ ആസ്റ്റര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനയിൽ ഹൃദയപരിശോധനയില്‍ പ്രധാന പമ്പിങ് ചേംബറായ ഇടതു വെന്‍ട്രിക്കിളിന്റെ ഭിത്തികള്‍ കട്ടിയാകുന്ന അവസ്ഥയായ വെന്‍ട്രിക്കുലാര്‍ ഹൈപ്പര്‍ട്രോഫി ആണെന്ന് ബോധ്യപ്പെട്ടു. അയോര്‍ട്ട കോര്ക്റ്റേഷന് സാധാരണയായി ശൈശവ ഘട്ടത്തില്‍ അല്ലെങ്കില്‍ ബാല്യകാലത്താണ് തിരിച്ചറിയപ്പെടുന്നതെന്ന് ഡോ. നവീദ് അഹ്മദ് പറഞ്ഞു.
ഇത്ര വൈകിയുള്ള രോഗനിർണയം വളരെ അപൂര്‍വമാണ്. കുറെ വര്ഷങ്ങള്കൂടി ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ ഇടക്കാല ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ പരാജയം, അല്ലെങ്കില്‍ സ്ട്രോക്ക് പോലുള്ള സ്ഥിരം പ്രശ്നങ്ങള്‍ക്ക് കാരണമാകുമായിരുന്നു. രോഗ ചികിത്സക്ക് ഹൃദയം തുറന്ന ശസ്ത്രക്രിയക്കു പകരം, കാര്‍ഡിയോളജി ടീം സ്റ്റെന്റ് പ്ലെയ്സ്മെന്റിനൊപ്പം ഏറ്റവും കുറഞ്ഞ അപകട സാധ്യതകളുള്ള കോആര്ക്ടോപ്ലാസ്റ്റിയാണ് തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

