തലച്ചോറിലെ മുഴ വിജയകരമായി നീക്കി ആസ്റ്റർ
text_fieldsജോവെലിന്‍ സിസണ് ഒമെസി ആസ്റ്റര്‍ ആശുപത്രി കണ്‍സൽട്ടന്റ് ന്യൂറോസര്ജന് ഡോ. പ്രകാശ് നായർക്കൊപ്പം
ദുബൈ: മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയില്‍ അപൂര്‍വ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ദുബൈയിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ 41കാരി ഫിലിപ്പീന് വനിത ജോവെലിന്‍ സിസണ് ഒമെസിനാണ് ശസ്ത്രക്രിയ നടത്തിയത്.കടുത്ത തലവേദന, ഛർദി, ഇരട്ട കാഴ്ച, ശരീരം കോച്ചുന്ന അവസ്ഥ എന്നിവയെ തുടർന്നാണ് ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. സ്കാനിങ്ങിൽ രോഗിയുടെ മസ്തിഷ്കത്തിന്റെ വലത് ഭാഗത്ത് വലിയ മുഴ കണ്ടെത്തി. ഈ മുഴ മസ്തിഷ്കത്തിന്റെ മധ്യഭാഗം കടന്ന് മറുവശത്തും വളര്‍ന്നിരുന്നു. അതുമൂലം പ്രധാന മസ്തിഷ്ക ഭാഗങ്ങളില്‍ വീക്കവും സമ്മര്‍ദവുമുണ്ടായി. ഇത് സെറിബ്രല്‍ എഡീമ, മാസ് എഫക്ട് എന്നീ അവസ്ഥകള്‍ക്ക് കാരണമായി. മൻഖൂലിലെ ആസ്റ്റര്‍ ആശുപത്രി കണ്‍സൽട്ടന്റ് ന്യൂറോസര്ജന് ഡോ. പ്രകാശ് നായര്‍ ട്യൂമറിന്റെ വലുപ്പം ടെന്നിസ് പന്തിന്റെതിന് തുല്യമാണെന്ന് വിലയിരുത്തുകയും ചെയ്തു. തുടർന്ന് 2024 നവംബര്‍ 28ന് ഡോ. പ്രകാശ് നായര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘം മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലിൽ ജൊവേലിന് സിസണ് ഒമെസിന് ശസ്ത്രക്രിയ നടത്തുകയും ട്യൂമര്‍ നീക്കം ചെയ്യുകയുമായിരുന്നു. തലയോട്ടിയില്‍ നാല് ചെറിയ തുളകള്‍ സൃഷ്ടിച്ച് ട്യൂമറിലേക്ക് പ്രവേശിച്ചാണ് അതി സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

