Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളത്തി​െൻറ കോവിഡ്​...

കേരളത്തി​െൻറ കോവിഡ്​ വിരുദ്ധ പോരാട്ടത്തിന്​ പിന്തുണാ പാക്കേജുമായി ആസ്​റ്റർ

text_fields
bookmark_border
കേരളത്തി​െൻറ കോവിഡ്​ വിരുദ്ധ പോരാട്ടത്തിന്​ പിന്തുണാ പാക്കേജുമായി ആസ്​റ്റർ
cancel

ദുബൈ: കോവിഡ് 19 മഹാമാരിയെ ​േ​നരിടുന്നതിനുള്ള കേരള സർക്കാറി​​​െൻറ പ്രയത്​നങ്ങൾക്ക്​ പിന്തുണ നൽകാൻ ആസ്​റ്റർ ഡി.എം. ഹെൽത്​കെയർ പ്രത്യേക പാക്കേജ്​ പ്രഖ്യാപിച്ചു.കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തിയ ശേഷം ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ സ്ഥാപക ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പനാണ്​ പാക്കേജ്​ പ്രഖ്യാപിച്ചത്​.

കേരള സർക്കാറി​​​െൻറ മികച്ച ശ്രമങ്ങളെ പിന്തുണക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ ആസ്​റ്റർ സംഭാവന ചെയ്യും.
സർക്കാർ നിശ്​ചയിച്ച്​ അയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി കൊച്ചി, കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ, വയനാട് എന്നിവിടങ്ങളിലെ ആസ്​റ്റർ ആശുപത്രികളിൽ 750 കിടക്കകൾ നീക്കിവെക്കും. കൊച്ചി, കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളിലെ ആസ്​റ്റർ ആശുപത്രികൾക്ക്​ ചുറ്റും, ഹോട്ടൽ, അപാർട്ട്​മ​​െൻറ്​ ഉടമകളുടെ സഹകരണത്തോടെ, കോവിഡ് ബാധ സംശയിക്കുന്നവർക്കും, പോസിറ്റീവ് ആയവർക്കുമായി ഐസോലേഷന്/ നിരീക്ഷണ മുറികൾ ഉൾപ്പെടുന്ന ക്ലസ്​റ്റർ സംവിധാനം ഒരുക്കാൻ സർക്കാറുമായി യോജിച്ച് പ്രവർത്തിക്കും. ആസ്​റ്റർ ഡോക്ടർമാരും നഴ്സുമാരും ഇവിടെ ആരോഗ്യപരിചരണം നൽകും.

കോവിഡ് വൈറസ് ബാധ സംശയിച്ച് പരിഭ്രാന്തിയിലായവർക്കും, കൺസൾ​േട്ടഷൻ തേടുന്ന രോഗികൾക്കുമായി ഇതിനകം തന്നെ ആസ്​റ്റർ ടെലി ഹെൽത്ത്​​ സ​​െൻററുകൾ ആരംഭിച്ചിട്ടുണ്ട്, ഈ സൗകര്യം ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്​റ്റർ യൂണിറ്റുകളുടെയും വെബ്സൈറ്റിലൂടെയും കാൾ സ​​െൻററ​ുകളിലൂടെയും ലഭ്യമാവ​ും.
കോവിഡ് പി.സി.ആർ പരിശോധന നടത്താന് ഐ.സി.എം.ആർ അംഗീകരിച്ച സ്വകാര്യ മേഖലയിലെ 2 ലാബുകളിൽ ഒന്നായ ആസ്​റ്റർ മിംസ് കോഴിക്കോടിൽ സർക്കാർ നിർദേശപ്രകാരം പൊതുജനങ്ങൾക്ക്​ സൗകര്യമൊരുക്കും. പരിശോധന നടത്താന് ആഗ്രഹിക്കുകയും, രോഗബാധയുണ്ടോയെന്ന് സംശയിക്കുകയും ചെയ്യുന്ന പൊതു ജനങ്ങൾക്ക്​ പരിശോധനാ സൗകര്യമേർപ്പെടുത്താന് കേരളത്തിലെ അഞ്ച് ആസ്​റ്റർ ഹോസ്പിറ്റലുകളിലും കോവിഡ് റാപ്പിഡ് ടെസ്​റ്റ്​ നടത്താന് സ്ഥാപനം അനുമതി തേടും.

ഒരു ആരോഗ്യസംരക്ഷണ സ്ഥാപനമെന്ന നിലയിൽ നമ്മുടെ സർക്കാറുകളുമായി ചേർന്ന്​ പ്രവർത്തിക്കുകയും ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും അവതരിപ്പിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ പ്രധാന ഉത്തരവാദിത്തമായി കാണുന്നുവെന്ന് ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. നിലവിലെ സാഹചര്യം നേരിടാൻ കേരള ജനക്ക്​ നേതൃത്വം നൽകി സമയോചിതവും, മികവുറ്റതുമായ നടപടികൾ സ്വീകരിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയ​​​െൻറയും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറുടെയും പ്രയത്​നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയിലെയും പ്രത്യേകിച്ചും കേരളത്തിലെയും ആശുപത്രികളിലൂടെ, പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിന് നമ്മുടെ സർക്കാറുകൾക്കും ജനങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ സന്നദ്ധരാണെന്ന് ആസ്​റ്റർ ഡിഎം ഹെൽത്ത്​ കെയര് ഇന്ത്യ സി.ഇ.ഒ ഡോ.ഹരീഷ് പിളള പറഞ്ഞു. ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന 8 രാജ്യങ്ങളിലെയും പ്രാദേശിക സർക്കാറുകളുമായി ചേർന്ന്​ രോഗ വ്യാപനം തടയുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്​. ദുബൈയിലെ കോവിഡ് 19 സ്ക്രീനിങ്ങ് ക്യാംപയിനുകളിൽ ആസ്​റ്റർ ക്ലിനിക്​ ദുബൈ ഹെൽത്ത്​ അതോറിറ്റിയുമായി ചേർന്ന്​ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദുബൈ നായിഫ് ഡിസ്ട്രിക്റ്റിൽ വീടുകൾ തോറുമെത്തി എഴുന്നൂറിലേറെ താമസക്കാർക്ക്് ആസ്റ്ററി​​​െൻറ 40 ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ നേതൃത്വത്തിൽ ഇതിനകം സ്ക്രീനിങ്ങ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsastermalayalam newsazad Moopencovid 19
News Summary - Aster Special Package for Kerala-Gulf News
Next Story