‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ ആയി വീണ്ടും ആസ്റ്റർ
text_fieldsദുബൈ: മേഖലയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ യു.എ.ഇ, ബഹ്റൈൻ, ജോർദാൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലുടനീളം ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ആരോഗ്യ പരിചരണം നൽകുന്നതിനൊപ്പം ജീവനക്കാർക്ക് മൂല്യവും പിന്തുണയും അധികാരവും ഉറപ്പുവരുത്തുന്ന ഒരു ജോലിസ്ഥല സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള ആസ്റ്ററിന്‍റെ തുടർച്ചയായ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് ഈ അംഗീകാരം.
ജോർദാൻ ഇത്തവണ ആദ്യമായി സർട്ടിഫിക്കേഷൻ നേടിയെന്നതും ശ്രദ്ധേയമാണ്. ഇത് ഗ്രൂപ്പിന്‍റെ പ്രയാണത്തിൽ ഒരു സുപ്രധാന നേട്ടമാകുന്നതിനൊപ്പം, എല്ലാ വിപണികളിലും സ്ഥിരവും ക്രിയാത്മകവുമായ ജോലി അനുഭവം ജീവനക്കാർക്കായി സൃഷ്ടിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു.
ജീവനക്കാരാണ് ആസ്റ്ററിന്‍റെ വിജയത്തിന് പിന്നിലെ സുപ്രധാന ശക്തി. ഈ അംഗീകാരം ഞങ്ങളുടെ എല്ലാ വിപണികളിലും കൂടുതൽ മികച്ച ജോലി സംസ്കാരം തുടരാൻ പ്രചോദനമേകുമെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ പറഞ്ഞു. ജീവനക്കാരുമായുള്ള ഇടപഴകലിലും ആസ്റ്റർ ശക്തമായ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.
ആകെയുള്ള വിശ്വാസ സൂചികയിൽ റാങ്കിങ്ങിൽ 82 ശതമാനവും ജീവനക്കാരുടെ പങ്കാളിത്തം 88 ശതമാനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

