Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​റാ​ഖി​ല്‍...

ഇ​റാ​ഖി​ല്‍ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​ൻ ആ​സ്റ്റ​ർ

text_fields
bookmark_border
ഇ​റാ​ഖി​ല്‍ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍   വി​ക​സി​പ്പി​ക്കാ​ൻ ആ​സ്റ്റ​ർ
cancel
camera_alt

ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഇ​റാ​ഖി​ലെ പ്ര​മു​ഖ ഹെ​ല്‍ത്ത് കെ​യ​ര്‍ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച ച​ട​ങ്ങി​ൽ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍, ഫാ​റൂ​ഖ് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ​യും ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യു​ടെ​യും സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നു​മാ​യ ഫാ​റൂ​ഖ് മു​സ്ത​ഫ റ​സൂ​ല്‍, അ​ലീ​ഷ മൂ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ

ഇ​റാ​ഖി​ല്‍ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​ൻ ആ​സ്റ്റ​ർദു​ബൈ: ഇ​റാ​ഖി​ല്‍ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ ഇ​റാ​ഖി​ലെ പ്ര​മു​ഖ ഹെ​ല്‍ത്ത് കെ​യ​ര്‍ സേ​വ​ന​ദാ​താ​ക്ക​ളാ​യ ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യു​മാ​യി ക​രാ​റി​ലേ​ര്‍പ്പെ​ട്ടു. ഇ​റാ​ഖി​ലെ ക്ലി​നി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും ഹെ​ല്‍ത്ത് കെ​യ​ര്‍ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും പ്രാ​വീ​ണ്യ​വി​ക​സ​ന​ത്തി​നും അ​ക്കാ​ദ​മി​ക്, പ്ര​ഫ​ഷ​ന​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും ക​രാ​ര്‍ വ​ഴി​യൊ​രു​ക്കും.

ഇ​റാ​ഖി​ലെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ഫാ​റൂ​ഖ് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണ് ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട ശ​സ്ത്ര​ക്രി​യാ സേ​വ​ന​ങ്ങ​ൾ ആ​സ്റ്റ​ര്‍ വ​ഴി സാ​ധ്യ​മാ​ക്കും. നൂ​ത​ന അ​ക്കാ​ദ​മി​ക് പ​രി​ശീ​ല​ന​വും പ്രാ​വീ​ണ്യ​വി​ക​സ​ന​വും ന​ല്‍കി ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യെ മി​ക​ച്ച ആ​ശു​പ​ത്രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് ശ്ര​മം. ഇ​റാ​ഖി​ല്‍ ഒ​ന്നാം റാ​ങ്കു​ള്ള ക്ലി​നി​ക്ക​ല്‍, മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന സ്ഥാ​പ​ന​മാ​യി ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യെ മാ​റ്റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. അ​ന്താ​രാ​ഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ലേ​ക്ക് ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യെ ന​യി​ക്കു​ന്ന​തി​ല്‍ ആ​സ്റ്റ​ര്‍ പ​ങ്ക് നി​ർ​വ​ഹി​ക്കും.

സു​ലൈ​മാ​നി​യ​യി​ലെ എ​ഫ്.​എം.​സി ഹോ​സ്പി​റ്റ​ലു​ക​ളി​ലെ ക്ലി​നി​ക്ക​ല്‍ ഓ​പ​റേ​ഷ​നു​ക​ള്‍ക്കും അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ള്‍ക്കും പി​ന്തു​ണ ന​ല്‍കു​ന്ന​തി​ന് എ​ഫ്.​എം.​സി കു​ര്‍ദി​സ്താ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കാ​ന്‍ ആ​സ്റ്റ​റി​ന്‍റെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​ര്‍ എ​ഫ്.​എം.​സി പ​തി​വാ​യി സ​ന്ദ​ര്‍ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.ആ​സ്റ്റ​റു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫാ​റൂ​ഖ് ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ​യും ഫാ​റൂ​ഖ് മെ​ഡി​ക്ക​ല്‍ സി​റ്റി​യു​ടെ​യും സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നു​മാ​യ ഫാ​റൂ​ഖ് മു​സ്ത​ഫ റ​സൂ​ല്‍ പ​റ​ഞ്ഞു. ഇ​റാ​ഖി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല കൂ​ടു​ത​ല്‍ വി​ക​സി​പ്പി​ക്കാ​ന്‍ ഇ​രു സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നും ഫാ​റൂ​ഖ് മു​സ്ത​ഫ റ​സൂ​ല്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IraqAsterHealth servicesreadydevelops
News Summary - Aster ready to develops Health services in Iraq
Next Story