റാസൽഖൈമയിൽ 2,000 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ച് ആസ്റ്റർ
text_fieldsറാസൽഖൈമയിൽ ആസ്റ്റർ വളന്റിയർമാർ ചേർന്ന് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നു
റാസൽഖൈമ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വളന്റിയേഴ്സ് 54ാമത് യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ മെഗാ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കൽ ദൗത്യം പൂർത്തീകരിച്ചു. ആസ്റ്റർ ഗ്രീൻ ചോയ്സ് സംരംഭത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ, വികസന അതോറിറ്റി (ഇ.പി.ഡി.എ), റാസൽഖൈമ സർക്കാർ, എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ് (ഇ.ഇ.ജി), അമിറ്റി യൂനിവേഴ്സിറ്റി ദുബൈ കാമ്പസിലെ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ദൗത്യം സംഘടിപ്പിച്ചത്.
റാസൽഖൈമയിലെ തീരദേശ ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ട് 500 ഓളം സന്നദ്ധപ്രവർത്തകരാണ് 2,000 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാൻ ഒത്തുചേർന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആസ്റ്റർ വളന്റിയർമാർ ഈ മേഖലയിൽ 2,500 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ വർഷം നട്ടുപിടിപ്പിച്ച തൈകളുടെ എണ്ണം കൂടി ചേർക്കുന്നതോടെ, യു.എ.ഇയിലുടനീളം ആകെ 4,500 തൈകൾ നടുന്ന ദൗത്യം പൂർത്തിയായി. ഇതുവഴി പ്രതിവർഷം 1,350 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
റാസൽഖൈമ സർക്കാറിന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി (ഇ.പി.ഡി.എ) ജനറൽ ഡയറക്ടർ അസി. എൻജിനീയർ മൂസ ഉബൈദ് അൽ മുഹൈരി, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് ഹെഡുമായ ടി.ജെ. വിൽസൺ, സീനിയർ എൻവയോൺമെന്റൽ സ്പെഷലിസ്റ്റും ഇ.പി.ഡി.എ ബയോഡൈവേർസിറ്റി ടീം ലീഡറുമായ (ആക്ടിങ് ഹെഡ്) എൻജിനീയർ മുസ്തഫ ഖലീഫ, എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ് സഹസ്ഥാപകയും ചെയർപേഴ്സനുമായ ഡോ. ഹബീബാ അൽ മർഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അമിറ്റി യൂനിവേഴ്സിറ്റി ദുബൈ കാമ്പസിലെ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

