Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ടൈം100 ഹെൽത്ത്​’...

‘ടൈം100 ഹെൽത്ത്​’ ലോഞ്ചിൽ പങ്കാളിയായി ആസ്റ്റർ

text_fields
bookmark_border
‘ടൈം100 ഹെൽത്ത്​’ ലോഞ്ചിൽ പങ്കാളിയായി ആസ്റ്റർ
cancel
camera_alt

‘ടൈം100 ഹെൽത്ത്​’ ലോഞ്ചിൽ സംസാരിക്കുന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ്​ ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ

ദുബൈ: ന്യൂയോർക്കിൽ നടന്ന ‘ടൈം100 ഹെൽത്ത്​’ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഇംപാക്ട്​ ഡിന്നറിൽ പങ്കാളിയായി ആസ്റ്റർ ഡി.എം ഹെൽത്ത്​കെയർ. പ്രമുഖ അന്താരാഷ്ട്ര മാസികയായ ടൈം പുറത്തിറക്കിയ ‘ടൈം100 ഹെൽത്ത്​’ പട്ടിക ആരോഗ്യരംഗത്ത് നിർണായക മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഡോക്ടർമാർ, ശാസ്ത്രജ്ഞർ, നയരൂപീകരണകർ, ഗവേഷകർ, പ്രവർത്തകർ എന്നിവരെ അംഗീകരിക്കുന്ന ആഗോള വേദിയാണ്.

150ലധികം പ്രമുഖ അതിഥികൾ പങ്കെടുത്ത പ്രത്യേക വിരുന്നിൽ ‘ടൈം100 ഹെൽത്ത്​’ പട്ടികയിലെ അംഗങ്ങൾ, ആഗോള ആരോഗ്യരംഗത്തിലെ മുൻനിര നേതാക്കൾ, നിക്ഷേപകർ, നയരൂപീകരണ വിദഗ്​ധർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ്​ ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ ഒത്തുചേരലിനെ അഭിസംബോധന ചെയ്യുകയും അംഗീകാരം നേടിയവരെ അഭിനന്ദിക്കുകയും ചെയ്തു.

ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സ്വാധീനമുള്ളവരെ ആദരിക്കുന്ന ടൈം 100 ഹെൽത്ത് ലിസ്റ്റിന്റെ ലോഞ്ചിങ്ങിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പരിപാടിയിൽ സംസാരിച്ച അലീഷ മൂപ്പൻ പറഞ്ഞു.

ഈ വർഷത്തെ പട്ടികയിൽ ഇടം നേടിയ ശ്രദ്ധേയരായ വ്യക്തികളിൽ നിന്നും നേതാക്കളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതായും അവരുടെ പ്രവർത്തനങ്ങൾ ഇനിയും എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും അലീഷ മൂപ്പൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Aster partners with ‘Time100 Health’ launch
Next Story