ആസ്റ്റർ മിംസ് കാസർകോട്ട് പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർകോട്ട് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു മുഖ്യാതിഥിയായിരുന്നു.
കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, എക്സിക്യൂട്ടിവ് ഡയറക്ടറും ഗവേര്ണന്സ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ് ഹെഡുമായ ടി.ജെ വില്സണ്, ആസ്റ്റർ കേരള ക്ലസ്റ്റർ സി.എം.എസ് ഡോ. സൂരജ് കെ.എം, ആസ്റ്റർ മിംസ് കാസർകോട് ആൻഡ് കണ്ണൂർ സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാർ ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തു. 190 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ആശുപത്രിയിൽ 264 കിടക്കകളുണ്ട്. 2.1 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 31 മെഡിക്കൽ സ്പെഷാലിറ്റികളുള്ള ആശുപത്രിയിൽ 600ൽ അധികം പുതിയ തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

