പുഞ്ചിരിപകർന്ന് ആസ്റ്റർ-മാക്സ് ഈദാഘോഷം
text_fieldsദുബൈ: കുട്ടികളുടെ ഉന്നമനം ലക്ഷ്യംവച്ച് ആസ്റ്റർ തുടക്കമിട്ട സ്മൈൽ േപ്രാഗ്രാമിെൻറ ഭാഗമായി ആസ്റ്റർ വളണ്ടിയേഴ്സും മാക്സും ഹ്യൂമൻ അപ്പീൽ ഇൻറർനാഷണലുമായി (എച്ച്.എ.ഐ) ചേർന്ന് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത 100 കുട്ടികൾക്കായി ഇൗദാഘോഷമൊരുക്കി. യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾക്കായാണ് ആഘോഷം സംഘടിപ്പിച്ചത്.
ദുബൈ ഒയാസിസ് മാളിൽ കുട്ടികൾക്ക് ഷോപ്പിംഗ് നടത്തുന്നതിനും കലാ ശിൽപ്പശാലയിൽ പങ്കെടുക്കുന്നതിനും ഫേയ്സ് പെയ്ൻറിങ് ഉൾപ്പെടെ നിരവധി വിനോദപരിപാടികൾ ആസ്വദിക്കുന്നതിനും അവസരം ലഭിച്ചു. ആസ്റ്റർ വളണ്ടിയേഴ്സിസും മാക്സും ഈദ് സമ്മാനങ്ങളും നൽകി. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് അനുഗ്രഹീതമായ ഈദ് അവസരത്തിൽ സന്തോഷവും ആഹ്ലാദവും പകരാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും എച്ച്.എ.ഐ എക്സിക്യൂട്ടീവ് മാനേജർ ഡോ. ഖാലിദ് അബ്ദുൽവഹാബ് അൽ ഖജായും പറഞ്ഞു. അനാഥരും യുദ്ധക്കെടുതികളുള്ള രാജ്യങ്ങളിലെയും കുഞ്ഞുങ്ങളാണ് പരിപാടിയിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
