ന്യൂസ് വീക്ക് പട്ടികയിൽ ഇടം നേടി ആസ്റ്റർ ഹോസ്പിറ്റലുകൾ
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് കീഴിലുള്ള അഞ്ച് ആശുപത്രികള്‍ ന്യൂസ് വീക്ക് മാഗസിന്റെ 2025ലെ ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു. യു.എ.ഇയിലെ ആസ്റ്ററിന്റെ നാല് ആശുപത്രികള്‍ക്കാണ് അംഗീകാരം. ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍ (റാങ്ക് -4), ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസ് (റാങ്ക് -16), മെഡ്കെയര്‍ ഹോസ്പിറ്റല്‍ അല്‍ സഫ (റാങ്ക് -31), മെഡ്കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ (റാങ്ക് -35) എന്നിവയാണിത്. സൗദി അറേബ്യയില്‍ ആസ്റ്റര്‍ സനദ് ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായി 38ാമത്തെ സ്ഥാനത്ത് എത്തി. രോഗി പരിചരണം, ക്ലിനിക്കല്‍ ഫലങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യ പരിചരണ അനുഭവം എന്നിവയില്‍ കാണിച്ച മികവിനെ വിലയിരുത്തിയാണ് ന്യൂസ് വീക്ക് സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് ആശുപത്രികളെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആശുപത്രികളുടെ പ്രകടനം ആഗോള തലത്തില്‍ വിലയിരുത്തുന്നതിനായി മെഡിക്കല്‍ പ്രഫഷനലുകളുടെ പ്രതികരണങ്ങള്‍, പൊതു സര്‍വേകള്‍, പ്രധാന ഡേറ്റാ പോയന്റുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയാറാക്കിയിട്ടുള്ളത്. ‘വര്‍ഷങ്ങളായി, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ക്ലിനിക്കല്‍ മികവിന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സ്ഥാപനമായി സ്വയം നവീകരിക്കുകയും സ്പെഷാലിറ്റികളിലുടനീളം പരിചരണത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രശസ്തവുമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് അഭിപ്രായപ്പെട്ടു.
ഉപയോക്താക്കളുടെയും രോഗികളുടെയും യാത്ര കൂടുതല്‍ അർഥവത്താകാന്‍ ആസ്റ്റർ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും ഈ പ്രക്രിയയില്‍ ക്ലിനിക്കല്‍ സൊല്യൂഷനുകളിലും രോഗി കേന്ദ്രീകൃത ഫീഡ്ബാക്ക് മെട്രിക്സിലും ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
