Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10,000 കാത്ത് ലാബ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ

text_fields
bookmark_border
10,000 കാത്ത് ലാബ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ
cancel
camera_alt

ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂലിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ഡോ. ദേബബ്രത ദാഷ്, ഡോ. റാസി അഹമ്മദ്, ഡോ. നവീദ് അഹമ്മദ്, ഡോ. സച്ചിൻ ഉപാധ്യായ എന്നിവർ

ദുബൈ: ദുബൈയിലെ ആസ്റ്റർ ഡി.എം ഹെൽത്ത്‌‌കെയറിന് കീഴിലുള്ള ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ, കാർഡിയാക് കത്തീറ്ററൈസേഷൻ ലാബിൽ (കാത്ത് ലാബ്) 10,000 ചികിത്സ നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കി. 2018 മുതൽ എട്ടു വർഷത്തിനിടെയാണ്​ ഈ നേട്ടം. ന്യൂസ്‌വീക്കിന്‍റെ 2026ലെ ലോകത്തിലെ മികച്ച ആശുപത്രികളുടെ പട്ടികയിൽ യു.എ.ഇയിൽ നാലാം സ്ഥാനത്തുള്ള ഈ ആശുപത്രി, 2027-ലെ മികച്ച സ്പെഷലൈസ്ഡ് ആശുപത്രികളുടെ റാങ്കിങ്ങിൽ ഹൃദ്രോഗ പരിചരണ വിഭാഗത്തിൽ യു.എ.ഇയിൽ രണ്ടാം സ്ഥാനവും ആഗോളതലത്തിൽ 253-ാം സ്ഥാനവും നേടിയിട്ടുണ്ട്.

കാത്ത് ലാബിലെ രോഗികളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെറുപ്പക്കാരായ തൊഴിൽ വിഭാഗങ്ങൾക്കിടയിൽ ഹൃദ്രോഗ സാധ്യത വർധിക്കുന്നതായി വ്യക്തമാകുന്നു. ചികിത്സ തേടിയ രോഗികളിൽ പകുതി പേരും (50 ശതമാനം) 31നും 50നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ 35 ശതമാനത്തിലധികം പേർ 41-50 വയസ്സുള്ളവരും, 15-20 ശതമാനം പേർ 31-40 പ്രായപരിധിയിലുള്ളവരുമാണ്. രോഗികളിൽ 90 ശതമാനത്തിലധികം പേരും ദക്ഷിണേഷ്യൻ മേഖലയിൽ നിന്നുള്ളവരാണ്. ഇതിൽ 65 ശതമാനത്തിലധികം പേർ ഇന്ത്യൻ പൗരന്മാരും, ബാക്കിയുള്ളവർ പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.

ആൻജിയോഗ്രാഫി, ആൻജിയോപ്ലാസ്റ്റി, ടി.എ.വി.ഐ, പേസ്മേക്കർ ഇംപ്ലാന്‍റേഷൻ തുടങ്ങി സങ്കീർണമായ നിരവധി ഹൃദ്രോഗ ചികിത്സകൾ ആസ്റ്ററിലെ കാത്ത് ലാബിൽ ലഭ്യമാണ്. കഠിനമായി കാത്സ്യം അടിഞ്ഞുകൂടിയ ധമനികളുടെ ചികിത്സക്കായി 'ഓർബിറ്റൽ ഏഥെറെക്ടമി' പ്രൊസീജർ നടത്തുന്ന യു.എ.ഇയിലെ രണ്ടാമത്തെ ആശുപത്രിയാണ്​ ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ.

2018-ൽ പ്രവർത്തനം ആരംഭിച്ച കാത്ത് ലാബിൽ 2019 മുതൽ പ്രതിവർഷം ശരാശരി 1,200-ലധികം നടപടിക്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1,470 നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ആശുപത്രിയിൽ ഈ വർഷം അത് 1,600 എണ്ണത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ നടന്ന നടപടിക്രമങ്ങളിൽ 60 ശതമാനത്തിലധികവും നിർവഹിച്ചത് ആസ്റ്റർ കാർഡിയാക് സർവീസസ് മേധാവി ഡോ. നവീദ് അഹമ്മദിന്‍റെ നേതൃത്വത്തിലാണ്. 10,000 എന്ന നാഴികക്കല്ല് അടുത്ത ഘട്ട ഹൃദയ പരിചരണത്തിനുള്ള അടിത്തറയാണെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ് സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു.

അടിയന്തര ഘട്ടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബ് വഴി രോഗികൾക്ക് വേഗത്തിൽ ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും കൂടുതൽ ഊന്നൽ നൽകാനാണ് ആശുപത്രി ലക്ഷ്യമിടുന്നതെന്ന് ഡോ. നവീദ് അഹമ്മദും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aster Hospital Mankhul completes 10,000 cath lab procedures
Next Story