Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്റ്റ​ര്‍...

ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു

text_fields
bookmark_border
aster guardians award
cancel
camera_alt

ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് പു​ര​സ്കാ​രം ഫി​ലി​പ്പീ​ൻ​സി​ലെ ന​ഴ്​​സ്​ മ​രി​യ വി​ക്​​ടോ​റി​യ ജു​വാ​നെ​ക്ക്​ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ

സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: ഈ ​വ​ർ​ഷ​ത്തെ ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് പു​ര​സ്കാ​ര ജേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ചു. ഫി​ലി​പ്പീ​ന്‍സ് ആ​ര്‍മി ഹെ​ല്‍ത്ത് സ​ര്‍വി​സി​ലെ ക​ണ്‍സ​ള്‍ട്ട​ന്‍റും സാ​യു​ധ​സേ​ന​യു​ടെ റി​സ​ര്‍വ് ഫോ​ഴ്സ് കേ​ണ​ലു​മാ​യ ന​ഴ്സ് മ​രി​യ വി​ക്ടോ​റി​യ ജു​വാ​നെ​ക്കാ​ണ്​ പു​ര​സ്കാ​രം. 2,50,000 ഡോ​ളാ​റാ​ണ്​ പു​ര​സ്കാ​ര​ത്തു​ക. ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ല്‍ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​നാ​ണ്​ പു​ര​സ്കാ​ര ജേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, ബോ​ളി​വു​ഡ് ന​ടി സൊ​നാ​ലി ബി​ന്ദ്രെ, ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ലീ​ഷ മൂ​പ്പ​ന്‍, ഗ​വേ​ണ​ന്‍സ് ആ​ൻ​ഡ്​ കോ​ര്‍പ​റേ​റ്റ് അ​ഫ​യേ​ഴ്‌​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് ഹെ​ഡു​മാ​യ ടി.​ജെ. വി​ല്‍സ​ണ്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള രോ​ഗി​ക​ള്‍ക്ക് ന​ഴ്സു​മാ​ര്‍ ന​ല്‍കു​ന്ന അ​തു​ല്യ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2021ലാ​ണ് ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ് ആ​രം​ഭി​ച്ച​ത്. ഈ​വ​ർ​ഷം 202 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള 78,000 ന​ഴ്സു​മാ​ര്‍ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ അ​പേ​ക്ഷ​ക​ളി​ൽ 50 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് ഈ ​വ​ര്‍ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സി​ന്‍റെ പ്ര​ത്യേ​ക വി​ഡി​യോ സ​ന്ദേ​ശ​വും ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഏ​റ്റ​വും മി​ക​ച്ച 10 ഫൈ​ന​ലി​സ്റ്റു​ക​ള്‍ക്കൊ​പ്പം ഈ ​വ​ര്‍ഷം ല​ഭി​ച്ച 78,000 അ​പേ​ക്ഷ​ക​രും രോ​ഗി​ക​ള്‍ക്കും ന​ഴ്‌​സി​ങ്​ സ​മൂ​ഹ​ത്തി​നും മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ​വ​രാ​ണെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

മ​റ്റ് ഒ​മ്പ​ത്​ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ആ​ര്‍ക്കി​മി​ഡി​സ് മൊ​ട്ടാ​രി, ജോ​ണ്‍സി ഇ​ന്നി, ലാ​ര്‍നി കോ​ണ്‍ലു ഫ്‌​ലോ​റ​ന്‍സി​യോ, ലി​ലി​യ​ന്‍ നു​വാ​ബെ​യ്ന്‍, നെ​ല്‍സ​ണ്‍ ബൗ​ട്ടി​സ്റ്റാ, നി​ലി​മ പ്ര​ദീ​പ് കു​മാ​ര്‍ റാ​ണെ, മാ​ര്‍ട്ടി​ന്‍ ഷി​യാ​വെ​നാ​റ്റോ, ഹോ​യി ഷു ​യി​ന്‍, സി​ല്‍വി​യ മേ ​ഹാം​പ്ട​ണ്‍ എ​ന്നി​വ​ര്‍ക്കും സേ​വ​ന മി​ക​വി​നു​ള്ള അ​വാ​ര്‍ഡു​ക​ളും സ​മ്മാ​ന​ത്തു​ക​യും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

സ്‌​ക്രീ​നി​ങ് ജൂ​റി​യു​ടെ​യും ഗ്രാ​ന്‍ഡ് ജൂ​റി​യു​ടെ​യും പാ​ന​ലും ഏ​ണ​സ്റ്റ് ആ​ൻ​ഡ്​ യ​ങ്​ എ​ൽ.​എ​ല്‍.​പി​യും ന​ട​ത്തി​യ ക​ര്‍ശ​ന​മാ​യ അ​വ​ലോ​ക​ന പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് മി​ക​ച്ച ന​ഴ്സു​മാ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Aster Guardians Global Nursing Award
Next Story