Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്​​റ്റ​ർ...

ആ​സ്​​റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ്​ ഗ്ലോ​ബ​ൽ ന​ഴ്​​സി​ങ്​ അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി

text_fields
bookmark_border
ആ​സ്​​റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ്​ ഗ്ലോ​ബ​ൽ ന​ഴ്​​സി​ങ്​   അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി
cancel

ദു​ബൈ: ആ​ഗോ​ള​ത​ല​ത്തി​ലെ ആ​രോ​ഗ്യ​പ​രി​ച​ര​ണ വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൽ ന​ഴ്​​സു​മാ​രു​ടെ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ ആ​ദ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ന്താ​രാ​ഷ്​​ട്ര ന​ഴ്​​സ​സ് ദി​ന​ത്തി​ല്‍ ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​സ്​​റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്​​സി​ങ്​ അ​വാ​ര്‍ഡി​ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഴ്​​സു​മാ​രി​ല്‍നി​ന്ന് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. www.asterguardians.com വ​ഴി പൂ​ർ​ണ​മാ​യും ഓ​ണ്‍ലൈ​നി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. ന​ഴ്​​സു​മാ​ര്‍ക്ക് ഈ ​സൈ​റ്റി​ലൂ​ടെ നാ​മ​നി​ർ​ദേ​ശം സ്വ​യം സ​മ​ര്‍പ്പി​ക്കാ​വു​ന്ന​തി​നൊ​പ്പം അ​ര്‍ഹ​രാ​യ ന​ഴ്​​സു​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളി​ച്ച്​ മ​റ്റു​ള്ള​വ​ര്‍ക്കും അ​വാ​ര്‍ഡി​ന് നാ​മ​നി​ർ​ദേ​ശം സ​മ​ര്‍പ്പി​ക്കാ​വു​ന്ന​താ​ണ്. 250,000 യു.​എ​സ് ഡോ​ള​റാ​ണ്(​ഏ​ക​ദേ​ശം 1.87 കോ​ടി രൂ​പ) ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. പു​റ​മെ, മ​റ്റ് ഒ​മ്പ​ത്​ ഫൈ​ന​ലി​സ്​​റ്റു​ക​ള്‍ക്കും സ​മ്മാ​ന​ത്തു​ക​യും അ​വാ​ര്‍ഡു​ക​ളും സ​മ്മാ​നി​ക്കു​ന്ന​താ​ണ്.

സ്വ​ത​ന്ത്ര​മാ​യ വി​ദ​ഗ്​​ധ പാ​ന​ലി​നെ​ക്കൊ​ണ്ട് അ​പേ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​നും ഫൈ​ന​ലി​സ്​​റ്റു​ക​ളെ പ്ര​മു​ഖ​ര​ട​ങ്ങു​ന്ന സ്വ​ത​ന്ത്ര ജൂ​റി​യു​മാ​യി അ​ഭി​മു​ഖ​വും ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്താ​നും അ​ന്തി​മ വി​ജ​യി​യെ ക​ണ്ടെ​ത്താ​നു​മാ​യി അ​വാ​ര്‍ഡി​െൻറ 'പ്രോ​സ​സ് അ​ഡ്വൈ​സ​ര്‍' ഏ​ജ​ന്‍സി​യാ​യി ഏ​ണ​സ്​​റ്റ് ആ​ൻ​ഡ്​​ യ​ങ് എ​ൽ.​എ​ൽ.​പി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ അ​ര്‍ഹ​ത​പ്പെ​ട്ട അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത നാ​യ​ക​രാ​ണ് ന​ഴ്​​സു​മാ​ര്‍ എ​ന്ന കാ​ര്യം കോ​വി​ഡ് കാ​ല​ത്ത് സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഴ്​​സു​മാ​രെ ഈ ​അ​വാ​ര്‍ഡി​നാ​യി ക്ഷ​ണി​ച്ച്​ ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

നോ​മി​നേ​ഷ​നു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 2022 ജ​നു​വ​രി 30 ആ​ണ്. അ​തി​നു​ശേ​ഷം അ​വ​ലോ​ക​ന​പ്ര​ക്രി​യ ആ​രം​ഭി​ക്കും. പ്രാ​ഥ​മി​ക അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷം, ഷോ​ര്‍ട്ട്ലി​സ്​​റ്റ് ചെ​യ്​​ത നാ​മ​നി​ർ​ദേ​ശ​ങ്ങ​ള്‍ വോ​ട്ടി​ങ്​ പ്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കും. തു​ട​ര്‍ന്ന് 10 ഫൈ​ന​ലി​സ്​​റ്റു​ക​ളെ അ​വാ​ര്‍ഡ് ദാ​ന ച​ട​ങ്ങി​നും അ​ഭി​മു​ഖ​ത്തി​നും ജൂ​റി​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നും തി​ര​ഞ്ഞെ​ടു​ക്കും. അ​ന്തി​മ ആ​സ്​​റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍ ഗ്ലോ​ബ​ല്‍ ന​ഴ്​​സി​ങ്​ അ​വാ​ര്‍ഡ് ജേ​താ​വി​നെ 2022 മേ​യ് 12ന് ​അ​ന്താ​രാ​ഷ്​​ട്ര ന​ഴ്​​സ​സ് ദി​ന​ത്തി​ല്‍ ദു​ബൈ​യി​ല്‍ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplicationsGlobal Nursing AwardAster GuardianGlobal Nursing
News Summary - Aster Guardian Global Nursing award Applications began to be accepted
Next Story