Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍...

ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്‌​സി​ങ് അ​വാ​ര്‍ഡ്; അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

text_fields
bookmark_border
ആ​സ്റ്റ​ര്‍ ഗ്ലോ​ബ​ല്‍ ന​ഴ്‌​സി​ങ് അ​വാ​ര്‍ഡ്; അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
cancel

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്‌​സി​ങ് അ​വാ​ര്‍ഡ് 2025ന്റെ ​നാ​മ​നി​ർ​ദേ​ശം സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ര്‍ച്ച് ഒ​മ്പ​തു​വ​രെ നീ​ട്ടി. അ​പേ​ക്ഷ ക്ഷ​ണി​ച്ച് ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ത​ന്നെ ഇ​രു​നൂ​റി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി ന​ഴ്‌​സു​മാ​രി​ല്‍ നി​ന്ന് ല​ക്ഷ​ത്തി​ലേ​റെ ര​ജി​സ്‌​ട്രേ​ഷ​നാ​ണ് ആ​സ്റ്റ​റി​ന് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ൾ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

2022ല്‍ ​ആ​രം​ഭി​ച്ച ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്‌​സി​ങ് അ​വാ​ര്‍ഡി​ന്റെ നാ​ലാ​മ​ത്തെ എ​ഡി​ഷ​നാ​ണ് ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഴ്‌​സു​മാ​രു​ടെ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ച്​ ആ​ദ​രി​ക്കു​ക​യാ​ണ് അ​വാ​ര്‍ഡി​ന്റെ ല​ക്ഷ്യം. നാ​മ​നി​ർ​ദേ​ശം www.asterguardians.com എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്. ദു​ബൈ​യി​ലും ല​ണ്ട​നി​ലും സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ര​ണ്ട് വി​ജ​യ​ക​ര​മാ​യ എ​ഡി​ഷ​ന് ശേ​ഷ​മു​ള്ള ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്‌​സി​ങ് അ​വാ​ര്‍ഡി​ന്റെ മൂ​ന്നാം പ​തി​പ്പ് 2024ല്‍ ​ഇ​ന്ത്യ​യി​ലെ ബം​ഗ​ളൂ​രു​വി​ലാ​ണ് ന​ട​ന്ന​ത്. ഫി​ലി​പ്പീ​ന്‍സി​ല്‍ നി​ന്നു​ള്ള ന​ഴ്സ് മ​രി​യ​യാ​ണ് അ​വ​സാ​ന എ​ഡി​ഷ​നി​ല്‍ ജേ​താ​വാ​യ​ത്.

ആ​രോ​ഗ്യ​പ​രി​ച​ര​ണ സം​വി​ധാ​ന​ത്തി​ന്റെ ന​ട്ടെ​ല്ലാ​ണ് ന​ഴ്‌​സി​ങ് സ​മൂ​ഹ​മെ​ന്നും രോ​ഗി​ക​ള്‍ക്ക് മി​ക​ച്ച പ​രി​ച​ര​ണ​വും ക​രു​ത​ലും ന​ല്‍കു​ന്ന അ​വ​രു​ടെ സേ​വ​നം അ​തു​ല്യ​മാ​ണെ​ന്നും ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു. ഈ ​നി​ശ്ശ​ബ്ദ​രാ​യ സേ​വ​ക​ര്‍, ആ​രോ​ഗ്യ​പ​രി​ച​ര​ണ സം​വി​ധാ​ന​ത്തി​ന് ന​ല്‍കു​ന്ന സം​ഭാ​വ​ന​ക​ള്‍ തി​രി​ച്ച​റി​യാ​നും ആ​ദ​രി​ക്കാ​നു​മു​ള്ള വേ​ദി​യാ​ണ് ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്‌​സി​ങ് അ​വാ​ര്‍ഡെ​ന്നും ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAster Guardian Global Nursing Award
News Summary - Aster Global Nursing Award; Application deadline extended
Next Story