Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന് മികച്ച സാമ്പത്തിക നേട്ടം

text_fields
bookmark_border
ആസ്റ്റർ ഡി.എം ക്വാളിറ്റി കെയറിന് മികച്ച സാമ്പത്തിക നേട്ടം
cancel

കൊച്ചി: മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തിനു ശേഷമുള്ള കമ്പനിയുടെ ആദ്യ സമ്പൂർണ പാദമാണിത്. 2026 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 19 ശതമാനം വർധിച്ച് 2,829 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 34 ശതമാനം വളർച്ചയോടെ 281 കോടി രൂപയായി ഉയർന്നു.

ലയനത്തിലൂടെ ഒന്നിച്ച ശേഷമുള്ള ആദ്യ 100 ദിവസങ്ങൾ വിജയകരമായി പിന്നിടാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. കാസർകോട്, നാഗർകോവിൽ ഉൾപ്പെടെയുള്ള പുതിയ ആശുപത്രികളുടെ വിഭാഗം 61 ശതമാനം വളർച്ച കൈവരിച്ചത് ഭാവിയിലേക്കുള്ള സാധ്യതകളാണ് വ്യക്തമാക്കുന്നത്. ആസ്റ്റർ മിംസ് കാസർകോട് പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനകം എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ നേടിയതും ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസ് ജെ.സി.ഐ അംഗീകാരം സ്വന്തമാക്കിയതും ക്ലിനിക്കൽ മികവിനുള്ള തെളിവാണ്. തിരുവനന്തപുരം ആസ്റ്റർ പ്രൊജക്റ്റ് വേഗത്തിൽ കമീഷൻ ചെയ്യുന്നതുൾപ്പെടെയുള്ള വിപുലീകരണ പ്രവർത്തനങ്ങളിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

രണ്ടാം പാദത്തിൽ 22 ലക്ഷം രോഗികൾക്കാണ് ശൃംഖലയിലുടനീളം ചികിത്സ നൽകിയതെന്നും ഇത് മുൻവർഷത്തേക്കാൾ 12 ശതമാനം വളർച്ചയാണെന്നും മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുൺ ഖന്ന വ്യക്തമാക്കി. റോബോട്ടിക് സർജറികൾ (39 ശതമാനം), വൃക്ക മാറ്റിവയ്ക്കൽ (31%), സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ (29%) എന്നിവയിൽ മികച്ച മുന്നേറ്റം കൈവരിച്ചു. മെഡിക്കൽ വാല്യൂ ട്രാവൽ (എം.വി.ടി) വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 36 ശതമാനം വർധനവുണ്ട്. ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയിൽ കേരളത്തിലാദ്യമായി സ്തനാർബുദ മുഴകൾക്ക് ലിക്വിഡ് നൈട്രജൻ ക്രയോഅബ്ലേഷൻ ചികിത്സ വിജയകരമായി നിർവഹിച്ചതും ഫീറ്റൽ മെഡിസിൻ സെന്‍റർ ഓഫ് എക്സലൻസ് ആരംഭിച്ചതും ക്ലിനിക്കൽ രംഗത്തെ പ്രധാന നാഴികക്കല്ലുകളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aster DM Quality Care
Next Story