Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിൽ നിക്ഷേപം നടത്താൻ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ

text_fields
bookmark_border
ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിൽ നിക്ഷേപം നടത്താൻ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ
cancel

ദുബൈ: ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ദു​ബൈ അൽ മൻഖൂലിൽ സ്ഥിതി ചെയ്യുന്ന ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിൽ (ഐ.എം.എച്ച്) നിക്ഷേപം നടത്താൻ അൽ തൗഫീഖ് ഫോർ ഡെവലപ്മെന്‍റ്​ ആൻഡ് ഇൻവെസ്റ്റ്മെന്റുമായി കരാറിലെത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇ ആരോഗ്യ സംരക്ഷണ മേഖലയിൽ 100 കോടിയിലധികം ദിർഹം നിക്ഷേപിക്കുന്നതിനുള്ള ആസ്റ്ററിന്‍റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കം.

ആവശ്യമായ നിയന്ത്രണ അംഗീകാരങ്ങൾക്ക് വിധേയമായി പൂർത്തിയാകുന്ന ഈ ഇടപാടോടെ, ഗ്രൂപ്പിന് കീഴിൽ യു.എ.ഇയിലുള്ള ആശുപത്രികളുടെ എണ്ണം 11 ആയി മാറും. നിലവിലുള്ള 399 കിടക്കകളിലേക്ക് 116 കിടക്കകളും 39 ഔട്ട്പേഷ്യന്‍റ്​ ക്ലിനിക്കുകളും കൂടി ചേരുന്നതോടെ രാജ്യത്തെ മുൻനിര ആരോഗ്യ പരിരക്ഷാ ദാതാക്കളെന്ന നിലയിൽ ആസ്റ്ററിന്‍റെ സ്ഥാനം കൂടുതൽ ശക്തമാകും. ഇത് യു.എ.ഇയിലെ ആസ്റ്റർ ശൃംഖലയിലെ ആറാമത്തെ ആശുപത്രിയാണ്.

ദുബൈയിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനും ലോകോത്തര ആരോഗ്യ സംരക്ഷണം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ഈ നിക്ഷേപം സഹായിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും ജി.സി.സി ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പനും വ്യക്തമാക്കി. ആസ്റ്ററിന്‍റെ സാങ്കേതികവിദ്യയും ക്ലിനിക്കൽ വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

2005 ൽ സ്ഥാപിതമായതും ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തതുമായ, ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റൽ, ദുബൈയിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കി പ്രശസ്തി നേടിയ സ്ഥാപനമാണെന്ന് ഐദ്​റൂസ് പറഞ്ഞു.

2005ൽ സ്ഥാപിതമായ ഇന്‍റർനാഷനൽ മോഡേൺ ഹോസ്പിറ്റലിന്‍റെ പേരും സേവന പാരമ്പര്യവും സംരക്ഷിച്ചുകൊണ്ടുതന്നെ, പ്രവർത്തന മികവും സേവന ഗുണനിലവാരവും ഉയർത്താൻ ഈ പങ്കാളിത്തം സഹായിക്കും. ആസ്റ്ററിന്‍റെ വിപുലമായ ശൃംഖലയും ഡിജിറ്റൽ ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനൊപ്പം ദുബൈ സോഷ്യൽ അജണ്ട 33ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ നീക്കം പിന്തുണ നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aster DM Healthcare to invest in International Modern Hospital
Next Story