Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേയ്മാൻ ദ്വീപിൽ...

കേയ്മാൻ ദ്വീപിൽ ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ ക്ലിനിക്കൽ എക്സലൻസ് ഹബ് സ്ഥാപിക്കുന്നു

text_fields
bookmark_border
കേയ്മാൻ ദ്വീപിൽ ആസ്​റ്റർ ഡി.എം ഹെൽത്ത്​ കെയർ ക്ലിനിക്കൽ എക്സലൻസ് ഹബ് സ്ഥാപിക്കുന്നു
cancel
camera_alt

കരാർ ഒപ്പുവെക്കുന്ന വേളയിൽ ദ്വീപ് ആരോഗ്യമന്ത്രി ദായിനെ സെയ്മൂർ, പ്രീമിയറും മന്ത്രിയുമായ ആൽഡൺ മക് ലാഫ്ലിൻ, പ്രോജക്ട് ഡയറക്ടർ ജിനി തോംപ്സൺ എന്നിവർ.

ഡി.എം ഹെൽത്ത് മാനേജിങ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ, ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടർ അലീഷ മൂപ്പൻ

ദുബൈ: കേയ്മാൻ ദ്വീപിൽ പടിഞ്ഞാറൻ മേഖലയിലെ ക്ലിനിക്കൽ എക്സലൻസ് ഹബ് സ്ഥാപിക്കാൻ ആസ്​റ്റർ ഡി.എം ഹെൽത്ത് കെയറും കേയ്മാൻ ഐലൻഡ്​സ്​ ഗവൺമെൻറും ധാരണയായി. കരീബിയൻ മേഖല, നോർത്ത് അമേരിക്ക, കാനഡ, ലാറ്റിൻ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിൽ ഈ കേന്ദ്രത്തിലൂടെ ആസ്​റ്റർ സേവനം ലഭ്യമാവും.

കരാറനുസരിച്ച് പ്രാഥമിക ഘട്ടത്തിൽ 150 കിടക്കകളുള്ള ടേർഷ്യറി, ക്വാർട്ടേണറി കെയർ ഹോസ്പിറ്റൽ വികസിപ്പിക്കും. ഭാവിയിലെ ആവശ്യാനുസരണം വികസിപ്പിക്കാനാവുന്ന രീതിയിലായിരിക്കും നിർമാണം. കൂടാതെ ഒരു അസിസ്​റ്റഡ് ലിവിങ്​ ഫെസിലിറ്റിയും ഹെൽത്ത് കെയർ യൂനിവേഴ്സിറ്റിയും ദീർഘകാലാടിസ്ഥാനത്തിൽ വികസിപ്പിക്കും. ഇന്ത്യയിലെ കൊച്ചിയിൽ ഏറെ വിജയകരമായി മുന്നോട്ടുപോകുന്ന 'മെഡ് സിറ്റി' എന്ന ആസ്​റ്ററി​െൻറ ആശയം ഈ പദ്ധതിക്കൊപ്പം ഇവിടെയും പ്രാവർത്തികമാക്കാനാണ് ഗ്രൂപ് ലക്ഷ്യമിടുന്നത്. ആസ്​റ്റർ കേയ്മാൻ 'മെഡ് സിറ്റി' ആദ്യ ഘട്ടത്തിന് 2021 പകുതിയോടെ തറക്കല്ലിടാനാവുമെന്നും പദ്ധതിക്ക് നേതൃത്വം നൽകുന്ന ടീം പ്രതീക്ഷിക്കുന്നു.

അന്താരാഷ്​ട്ര വാണിജ്യ, നിക്ഷേപ ഉത്തരവാദിത്തമുള്ള പ്രീമിയർ, മന്ത്രി എന്നീ നിലകളിലുള്ള ത​െൻറ പങ്ക് കണക്കിലെടുക്കുമ്പോൾ ആസ്​റ്ററിനെപ്പോലെ നിശ്ചയദാർഢ്യമുള്ള സ്ഥാപനം, പ്രത്യേകിച്ച് ഈ സമയത്ത് കേയ്മാൻ ദ്വീപുകളിൽ നിക്ഷേപം നടത്തുന്നതിൽ ഏറെ സന്തുഷ്​ടനാണെന്ന് സർക്കാറുമായുളള ധാരണപത്രത്തെക്കുറിച്ച് സംസാരിച്ച കേയ്മാൻ ഐലൻറ്സ് പ്രീമിയറും ഹ്യൂമൻ റിസോഴ്സസ്, ഇമിഗ്രേഷൻ, കമ്യൂണിറ്റി അഫയേഴ്സ്, ഇൻറർനാഷനൽ ട്രേഡ്, ഇൻവെസ്​റ്റ്​മെൻറ്, ഏവിയേഷൻ ആൻഡ്​ മാരിടൈം അഫയേഴ്​സ്​ വകുപ്പുകളുടെ മന്ത്രിയുമായ ആൽഡൺ മക് ലാഫ്ലിൻ പറഞ്ഞു.

കോവിഡ് -19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിനിടയിലും കേയ്മാൻ ദ്വീപുകളുടെ സമ്പദ്​വ്യവസ്ഥയിൽ നൂറുകണക്കിന് ദശലക്ഷം ഡോളർ നിക്ഷേപിക്കാനുള്ള ആസ്​റ്ററി​െൻറ സന്നദ്ധത കേയ്മാൻ ദ്വീപുകളിലുള്ളവരുടെ ആത്മവിശ്വാസം മാത്രമല്ല, നമ്മുടെ സമ്പദ്​വ്യവസ്ഥയുടെയും ജനങ്ങളുടെയും പുരോഗതിയിൽ അവർക്കുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു. ഈ പദ്ധതി നമ്മുടെ സമ്പദ്​വ്യവസ്ഥ വൈവിധ്യവത്കരിക്കാൻ സഹായിക്കുക മാത്രമല്ല, നിർമാണഘട്ടത്തിലും വരുംദശകങ്ങളിലും ജനങ്ങൾക്ക്​ തൊഴിലവസരങ്ങളും പുതിയ സാധ്യതകളും പ്രദാനം ചെയ്യും.

ഇന്ത്യയിലും മിഡിലീസ്​റ്റിലും മൂന്നു പതിറ്റാണ്ടിലേറെയായി ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിച്ച പരിചയസമ്പത്തോടെ ആസ്​റ്റർ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പ്രയാണത്തിലാണെന്ന് പ്രഖ്യാപന വേളയിൽ സംസാരിച്ച ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ടേർഷ്യറി, ക്വാർട്ടേണറി പരിചരണത്തിലൂടെ പ്രാദേശിക ജനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിന് പുറമെ, കരീബിയൻ മേഖലയിലെ കേയ്മാൻ ദ്വീപുകൾക്ക് യു.എസ്.എ, കാനഡ, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾക്ക് എളുപ്പത്തിൽ എത്താനാവുമെന്നതിനാൽ ഇത് ജനങ്ങളെ കൂടുതൽ ആകർഷിക്കുമെന്ന സാധ്യതയുമുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് എളുപ്പം ലഭ്യമായതും സൗകര്യപ്രദവുമായ ആരോഗ്യ സംരക്ഷണം എന്ന ആഗോള വീക്ഷണം ഉപയോഗപ്പെടുത്തി ആരോഗ്യ പരിചരണ ദൗത്യം പ്രദാനം ചെയ്യുക എന്ന തങ്ങളുടെ ലക്ഷ്യത്തോട് ഏറെ യോജിച്ചുനിൽക്കുന്നതാണിതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

കരീബിയൻ പ്രദേശം പൂർണമായി ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതയുള്ള വികസ്വര വിപണിയാണെന്ന് ആസ്​റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. മികച്ച സ്ഥലം, സർക്കാർ പിന്തുണ, ആരോഗ്യ സംരക്ഷണത്തിന് ചെലവിടുന്നതി​െൻറ തോത് എന്നിവ കണക്കിലെടുത്താൽ കേയ്മാൻ ദ്വീപുകൾ ഏറ്റവും അനുയോജ്യമാണെങ്കിലും വിദേശത്ത് ക്വാർട്ടേണറി പരിചരണം തേടുന്നതിന് ഈ പ്രദേശത്തുകാർ നൽകേണ്ടിവരുന്ന അമിത ചെലവുകൾക്ക് പകരമായി, മിതമായ ചെലവും മികച്ച നിലവാരവുമുള്ള ബദൽ സ്ഥാപനങ്ങളെയും ഈ പ്രദേശം തേടുന്നുണ്ട്.

അമേരിക്കൻ മെഡിക്കൽ വാല്യു ടൂറിസം മാർക്കറ്റിന് വലിയ സാധ്യതകളും അവസരങ്ങളുമുള്ള പ്രദേശമാണ് കരീബിയൻ മേഖല. ഇതിനായി പ്രതിവർഷം 3,50,000 രോഗികൾ ഈ പ്രദേശത്തെ തിരഞ്ഞെടുക്കുന്നു. സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും മികച്ച ഗുണനിലവാരത്തോടെ, എല്ലാവർക്കും പ്രാപ്യമായ ആരോഗ്യ പരിചരണം നൽകുന്ന ആസ്​റ്ററി​െൻറ വിജയഗാഥക്കൊപ്പം, കേയ്മാൻ ദ്വീപുകളുടെ സാമ്പത്തിക വളർച്ചയെ ഉയർത്തുന്ന നിലയിൽ സവിശേഷ സാന്നിധ്യമാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അലീഷ മൂപ്പൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story