യാത്രക്കാർക്ക് ഇഫ്താര്‍ കിറ്റ് വിതരണവുമായി ആസ്റ്റര്‍
text_fieldsയാത്രക്കാരന് ഇഫ്താർ കിറ്റ് നൽകുന്ന വളന്റിയർ
ദുബൈ: വാഹന യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. ആറാം വര്‍ഷമാണ് ആസ്റ്റർ സംരംഭം നടപ്പാക്കുന്നത്. ആസ്റ്റര്‍ വളന്റിയേഴ്സ് ദുബൈ പൊലീസുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിൽ ദിവസവും ട്രാഫിക് തിരക്കിനിടയില്‍പ്പെട്ട് നോമ്പു തുറക്കാന്‍ പ്രയാസപ്പെടുന്ന യാത്രക്കാര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ആസ്റ്റര്‍ വളന്റിയേഴ്സിന്റെ 100ല്‍ കൂടുതല്‍ വളന്റിയര്‍മാരും സമൂഹത്തിലെ അംഗങ്ങളും ചേര്‍ന്ന് ദുബൈയിലെ അഞ്ച് പ്രധാന ട്രാഫിക് ജങ്ഷനുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ആസ്റ്റര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആസ്റ്റര്‍ ഫാര്‍മസികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അടക്കമുള്ളവരും പദ്ധതിയിൽ പങ്കെടുക്കുന്നുണ്ട്. 30 ദിവസത്തിനുള്ളില്‍ 1.5 ലക്ഷം ഇഫ്താര്‍ ബോക്സുകളാണ് വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നത്. പ്രതിദിനം ഏകദേശം 5000 ഇഫ്താര്‍ ബോക്സുകളാണ് നൽകുന്നത്.
ചില ദിവസങ്ങളില്‍ ഇത് 6000 വരെ എത്തും. സന്നദ്ധപ്രവര്‍ത്തകര്‍ തയാറാക്കുന്ന ബോക്സുകളില്‍ ഈത്തപ്പഴം, വെള്ളം, കേക്ക്, ജ്യൂസ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി നടപ്പാക്കുന്ന ഈ ഉദ്യമം നിരവധിപേരെ കൃത്യസമയത്ത് നോമ്പ് തുറക്കാന്‍ സഹായിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഈ വര്‍ഷവും ഈ ഉദ്യമം നടപ്പാക്കാന്‍ ദുബൈ പൊലീസുമായുള്ള സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. ആസാദ് മൂപ്പന് കൂട്ടിച്ചേർത്തു. പദ്ധതിയുമായി ആറാം വര്‍ഷവും സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് ഫസ്റ്റ് ലഫ്. അബ്ദുല്ല അബ്ദുറഹ്മാന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

