ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ രോഗം ഭേദമാക്കി ആസ്റ്റര്‍
text_fieldsപാക് പൗരൻ മുഹമ്മദ് ബിലാൽ ഡോ.എസ്. റോഷന് റോഡ്നിക്കൊപ്പം
ദുബൈ: രക്തസിരകളെ ബാധിക്കുന്ന അപൂർവ രോഗം ഭേദമാക്കി ആസ്റ്റർ ആശുപത്രി. മൻഖൂലിലെ ആസ്റ്റർ ആശുപത്രിയാണ് 27കാരനായ പാകിസ്താൻ പൗരൻ മുഹമ്മദ് ബിലാലിന് ആധുനിക ചികിത്സാരീതിയിലൂടെ ആശ്വാസമേകിയത്. വെനാ കാവ സിന്‍ഡ്രോം (എസ്.വി.സി.എസ്) എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ശരീരത്തിന്റെ മുകള്‍ ഭാഗത്തുനിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുന്ന അപൂര്‍വ അവസ്ഥാണ്.
2020 മുതല്‍ യുവാവ് രോഗലക്ഷണങ്ങള്‍ അനുഭവിച്ചിരുന്നു. മുഖത്തിന്റെയും കഴുത്തിന്റെയും വലതുവശത്ത് വീക്കത്തോടെയാണ് രോഗത്തിന്റെ തുടക്കം. ക്രമേണ കണ്ണിലേക്കും മുഖത്ത് മുഴുവന്‍ ബാധിക്കുന്ന നിലയിലേക്കും വ്യാപിച്ചു. അസഹ്യമായ വേദന ആരംഭിച്ചതോടെയാണ് മൻഖൂലിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സതേടിയത്.
വാസ്കുലര്‍ ആന്‍ഡ് എന്‍ഡോവാസ്കുലര്‍ സ്പെഷലിസ്റ്റ് സര്‍ജനായ ഡോ. എസ്. റോഷന് റോഡ്നിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. നൂതന ഇമേജിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച്, ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും തടസ്സപ്പെട്ട സിര തുറക്കാനും ഹൃദയത്തിലേക്കുള്ള സാധാരണ രക്തയോട്ടം പുനഃസ്ഥാപിക്കാനും സഹായിക്കുന്ന സ്വയം വികസിപ്പിക്കുന്ന സ്റ്റെന്റ് സ്ഥാപിക്കുകയും ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വ രോഗം ഭേദമാക്കി ആസ്റ്റര്ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

