ആസ്റ്റർ ക്ലിനിക്കിൽ ‘ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്കി’ന് തുടക്കം
text_fieldsആസ്റ്റർ ക്ലിനിക്കിൽ ‘ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്’ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്-യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നിവയുടെ സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചുവും മറ്റു പ്രതിനിധികളും
ദുബൈ: യു.എ.ഇയിൽ പ്രാബല്യത്തിൽവന്ന പുതിയ പഞ്ചസാര നികുതി രാജ്യത്തെ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പ് നടത്തുന്ന സാഹചര്യത്തിൽ, ജി.സി.സിയിലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ കീഴിലുള്ള ആസ്റ്റർ ക്ലിനിക്സ് യു.എ.ഇ, അൽ ഖിസൈസിലെ (ഡമാസ്കസ് സ്ട്രീറ്റ്) ആസ്റ്റർ ക്ലിനിക്കിൽ ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്ക് ആരംഭിച്ചു. പഞ്ചസാര ഉപഭോഗത്തിലെ മറഞ്ഞിരിക്കുന്ന അപായ സാധ്യതകളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും അമിതവണ്ണത്തിന്റെയും പ്രമേഹത്തിന്റെയും വർധിച്ചുവരുന്ന നിരക്ക് തടയുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുമായി ചേർന്ന് നേരത്തെയുള്ള പ്രമേഹ പരിശോധന കൂടുതൽ പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ കീഴിലുള്ള ദുബൈ 10 എക്സ് ഉദ്യമത്തെ പിന്തുണച്ചുകൊണ്ടാണ് ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്. പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കി മധുരമുള്ള പാനീയങ്ങൾക്ക് നികുതി ചുമത്തുന്ന സംവിധാനമാണ് പുതുതായി രാജ്യത്ത് നടപ്പാക്കിയത്.
കുറഞ്ഞ പഞ്ചസാര അടങ്ങിയ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ നിർമാതാക്കളെയും ഉപഭോക്താക്കളെയും ഇത് പ്രോത്സാഹിപ്പിക്കും. പ്രമേഹവും പ്രീ ഡയബറ്റീസും യു.എ.ഇയിലെ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്കെന്ന നിലയിൽ ബാധിക്കുകയും മുതിർന്നവരിൽ 27.3 ശതമാനം പേർ ശിപാർശ ചെയ്യുന്നതിനെക്കാൾ കൂടുതൽ പഞ്ചസാര കഴിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. ഭക്ഷണത്തിൽ അപായകരമായ നിലയിൽ മറഞ്ഞിരിക്കുന്ന പഞ്ചസാരയുടെ അളവ് ബോധവത്കരിക്കുന്ന ‘സ്വീറ്റ് സർപ്രൈസ് ബൈ ആസ്റ്ററി’ന്റെ പ്രഖ്യാപനത്തിനൊപ്പമാണ് ക്ലിനിക്കും ആരംഭിച്ചിരിക്കുന്നത്. പ്രമേഹം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനേക്കാൾ ഊർജം, ജീവിതശൈലി, ദീർഘകാല ആരോഗ്യം എന്നിവയെ ബാധിക്കുന്നുവെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സ്-യു.എ.ഇ, ബഹ്റൈൻ, ഒമാൻ എന്നിവയുടെ സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു. രോഗികളുടെ സാഹചര്യങ്ങളുടെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്നതിനാണ് ആസ്റ്റർ ഡയബറ്റിസ് 360 കെയർ ക്ലിനിക്ക് സ്ഥാപിച്ചതെന്നും അദ്ദേഹം
വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

