Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സങ്കീർണ ഹൃദയ വാൽവ് രോഗം ഭേദമാക്കി ആസ്റ്റർ

text_fields
bookmark_border
32കാരനായ പാകിസ്താൻ സ്വദേശിക്കാണ്​ വിദഗ്​ധ ചികിത്സ​ ലഭ്യമാക്കിയത്​
സങ്കീർണ ഹൃദയ വാൽവ് രോഗം ഭേദമാക്കി ആസ്റ്റർ
cancel
camera_alt

സങ്കീർണ ഹൃദയ വാൽവ് ശസ്ത്രക്രിയക്ക്​ വിധേയനായ പാക്​

സ്വദേശി ഇജാസ് മെഹ്മൂദ്​ ആസ്റ്റർ ഡോക്ടർമാർക്കൊപ്പം

ദുബൈ: റുമാറ്റിക് ഹൃദ്രോഗം കാരണം വാൽവിന് ഗുരുതര തകരാർ സംഭവിച്ച പാകിസ്ഥാൻ സ്വദേശിക്ക്​ ദുബൈ അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റലിൽ വിജയകരമായ നൂതന ശസ്ത്രക്രിയ നടത്തി. റുമാറ്റിക് മിട്രൽ സ്റ്റെനോസിസ് ബാധിതനായ 32കാരൻ ഇജാസ് മെഹ്മൂദിന്‍റെ ഇടുങ്ങിയ ഹൃദയ വാൽവ് മാറ്റിസ്ഥാപിക്കുന്നതിന് പകരം, വാൽവിന്‍റെ സ്വാഭാവിക ചലനശേഷി നിലനിർത്തുന്ന ‘ഷിപ്പ് ടെക്നിക്’ എന്ന നൂതന മിട്രൽ വാൽവ് റിപ്പയർ ശസ്ത്രക്രിയാ രീതിയാണ്​ ഡോക്ടർമാർ അവലംബിച്ചത്.

അൽ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിലെ കൺസൾട്ടന്‍റ്​ കാർഡിയോത്തോറാസിക് സർജന്മാരായ ഡോ. ഷിപ്ര ശ്രീവാസ്തവ, ഡോ. സന്ദീപ് ശ്രീവാസ്തവ്​ ഡോ. ജാഫർ വാലി സയ്യിദ്, ഡോ. അനിൽ പ്രഹ്ലാദ് റാവു കുമാർ എന്നിവരുടെ നേതൃത്വത്തിൽ കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘമാണ് സങ്കീർണമായ ചികിത്സയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. പരമ്പരാഗത ശസ്ത്രക്രിയകളിൽ സാധാരണയായി ഒഴിവാക്കപ്പെടുന്ന വാൽവിന്‍റെ പ്രധാന ഭാഗങ്ങൾ വരെ നന്നാക്കാൻ ഈ നൂതന സാങ്കേതികവിദ്യ സഹായിച്ചു. ജീവിതകാലം മുഴുവൻ രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കേണ്ടി വരുന്ന അവസ്ഥയും അതുമൂലമുണ്ടാകുന്ന സ്ട്രോക്ക്, രക്തസ്രാവം തുടങ്ങിയ സങ്കീർണതകളും ഒഴിവാക്കാൻ ഇതുവഴി രോഗിക്ക് സാധിച്ചു.

ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യം വീണ്ടെടുത്ത രോഗി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി. തുടർ പരിശോധനകളിൽ ഹൃദയ വാൽവിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്നും കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ സങ്കീർണമായ 19 വാൽവ് റിപ്പയർ ശസ്ത്രക്രിയകളാണ് ആസ്റ്റർ ഹോസ്പിറ്റൽ വിജയകരമായി പൂർത്തിയാക്കിയത്. ചികിത്സയിലുടനീളം നൽകിയ പരിചരണത്തിനും പിന്തുണക്കും അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ ഡോക്ടർമാരോടും മെഡിക്കൽ ടീമിനോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി സൗരോർജ്ജ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന ഇജാസ് മെഹ്മൂദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aster cures complex heart valve disease
Next Story