Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ പഴയകാല ടാക്സി...

ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക്​ സഹായം വിതരണം ചെയ്തു

text_fields
bookmark_border
ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക്​ സഹായം വിതരണം ചെയ്തു
cancel

ഷാർജ: എമിറേറ്റിലെ ആദ്യകാല ടാക്സി ഉടമകളെ സഹായിക്കുന്നതിനായി 91 ലക്ഷം ദിർഹം വിതരണം ചെയ്ത്​ ഷാർജ റോഡ്​ ഗതാഗത അതോറിറ്റി (എസ്​.ആർ.ടി.എ). 4572 ടാക്സി ഉടമകളിലേക്കാണ്​ സഹായമെത്തിച്ചത്​. സാമ്പത്തികമായി പി​ന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ പിന്തുണക്കുന്നതിനായി യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ നിർദേശം അനുസരിച്ചാണ്​ സഹായ വിതരണമെന്ന്​ എസ്​.ആർ.ടി.എ അറിയിച്ചു.

2025 വർഷത്തേക്ക്​ ഓരോ ഗുണഭോക്​താവിനും 2000 ദിർഹം വീതമാണ്​ വിതരണം ചെയ്തത്​. ആദ്യകാല ടാക്സി ഉടമകളുടെ ജീവിത നിലവാരം ഉയർത്താനും മാന്യമായ ജീവിതം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട്​ ഗുണഭോക്​താക്കൾക്ക്​ നൽകിവരുന്ന പ്രതിമാസ നഷ്ടപരിഹാരത്തോടൊപ്പമാണ്​ അധിക സഹായം വിതരണം ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxiSharjahdistributedassistance
News Summary - Assistance distributed to former taxi owners in Sharjah
Next Story