Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസ്മാബി കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ കുടുംബ സംഗമം

text_fields
bookmark_border
അസ്മാബി കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ കുടുംബ സംഗമം
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ എം.​ഇ.​എ​സ് അ​സ്മാ​ബി കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ൽ ചി​ത്ര​കാ​ര​ൻ ഡാ​വി​ഞ്ചി സു​രേ​ഷ് സം​സാ​രി​ക്കു​ന്നു

Listen to this Article

ഷാർജ: കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ കുടുംബസംഗമം നടത്തി. വേൾഡ് ആർട്ട് ദുബൈയിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയ മലയാളി ചിത്രകാരൻ ഡാവിഞ്ചി സുരേഷിനെ ആദരിച്ചു. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജിലെ പൂർവവിദ്യാർഥികളായ മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ, അർബുദത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച് മാതൃകകാണിച്ച ഹുസൈൻ വൈപ്പിപാടത്ത്, കുടുംബാംഗങ്ങളുടെ ആകസ്മിക വിയോഗത്തിലും നെഞ്ചുറപ്പോടെ ജീവിതത്തെ നേരിട്ട സനൂബ എന്നിവരെയും ആദരിച്ചു.

വി.ഐ. സലീം, മെഹ്ബൂബ് മാട്ടി, അഡ്വ. ബക്കറലി, ഷിനോജ് ഷംസുദ്ദീൻ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി. പങ്കെടുത്തവരുടെ കാരിക്കേച്ചറുകൾ വരച്ച ഡാവിഞ്ചി സുരേഷ്, കലാമത്സരങ്ങളിലേ ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അലുംനി ഭാരവാഹികളായ അഡ്വ. ബക്കറലി, ഉപമന്യു, ദാവൂദ് പടിയത്ത്, ഷക്കീൽ, നിഷാദ്, രാജീവ്, ഇസ്ഹാഖലി തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asmabi College Alumni Meet and Family Reunion
Next Story