റാക് മലനിരയില്‍ കുടുങ്ങിയ ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി
text_fieldsമലനിരയില്‍നിന്ന് റാക് പൊലീസ് എയര്‍വിങ് സേന രക്ഷപ്പെടുത്തിയ ഏഷ്യന്‍ വംശജരായ പുരുഷനും സ്ത്രീയും
റാസല്‍ഖൈമ: റാസല്‍ഖൈമ പര്‍വതനിരയില്‍ കുടുങ്ങിയ രണ്ട് ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി റാക് പൊലീസ് വ്യോമയാന വിഭാഗം. 3000 അടി ഉയരത്തില്‍ കുടുങ്ങിയ ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണ് സെര്‍ച് ആൻഡ് റെസ്ക്യു വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
പര്‍വത മുകളില്‍ കുടുങ്ങിയ സാഹസിക വിനോദ സഞ്ചാരികളെക്കുറിച്ച് ഓപറേഷന് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. എയര്‍വിങ് ഡിപ്പാർട്മെന്റിന്റെ ഹെലികോപ്ടര്‍ മലനിരയിലെ നിരീക്ഷണത്തിനൊടുവില്‍ രണ്ടു പേരെയും ആരോഗ്യകരമായ അവസ്ഥയില്‍തന്നെ കണ്ടെത്തുകയായിരുന്നു. പര്‍വതാരോഹകരും ഹൈക്കിങ് പ്രേമികളും ജാഗ്രത കൈവിടരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ദുര്‍ഘടമായ പ്രദേശങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് കയറുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

