You are here
ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്: യു.എ.ഇ താരം മിർസക്ക് സ്വർണം
അബൂദബി: മ്യാൻമറിൽ നടന്ന ഏഷ്യൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ യു.എ.ഇ ടീം എമിറേറ്റ്സിന് വേണ്ടി യൂസിഫ് മിർസ സ്വർണം നേടി. 2017, 2015 വർഷങ്ങളിൽ യു.എ.ഇ ദേശീയ ടീമിന് വേണ്ടി മിർസ വെള്ളിമെഡൽ നേടിയിരുന്നു. ആദ്യ പ്രഫഷനൽ ഇമാറാത്തി സൈക്ലിസ്റ്റ് ആയ മിർസ ഒളിമ്പിക്സിയും യു.സി.െഎ വേൾഡ് ടൂറിലും പെങ്കടുത്തിട്ടുണ്ട്. സ്വർണനേട്ടത്തിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന് മിർസ പറഞ്ഞു. ഇൗ വിജയം യു.എ.ഇയിലെ യുവ സൈക്ലിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുമെന്നുറപ്പാണ്. സായിദ് വർഷം ആചരിക്കുന്ന വേളിയിലെ നേട്ടം സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.