ഏഷ്യൻ പവർലിഫ്റ്റിങിൽ മലയാളി തിളക്കം
text_fieldsദുബൈ: ദുബൈയിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കരുത്തുകാട്ടി മലയാളികൾ. എട്ടു മലയാളികൾ മെഡൽ നേടിയ ചാമ്പ്യൻഷിപ്പിന്‍റെ ജൂനിയവർ വനിത വിഭാഗത്തിൽ ഇന്ത്യ ചാമ്പ്യന്മാരായി.സബ്ജൂനിയർ-മാസ്റ്റേഴ്സ് വിഭാഗങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനം നേടി. സബ്ജൂനിയർ 47 കിലോ വിഭാഗത്തിൽ അഞ്ജന കൃഷ്ണ വി.കെ (കോഴിക്കോട്), 57 കിലോയിൽ ആശംസ (ആലപ്പുഴ), ജൂനിയർ 63 കിലോയിൽ കെ.വി. നന്ദന (കാസർകോട്) എന്നിവർ സ്വർണം നേടി.
സബ്ജൂനിയർ 52 കിലോയിൽ ഡാനിയ ആൻറണി (വയനാട്), 76 കിലോയിൽ അൽക രാഘവ് (കാസർകോട്), ജൂനിയർ 63 കിലോയിൽ അനഘ പി.വി (തൃശൂർ) എന്നിവർ വെള്ളി സ്വന്തമാക്കി.ജൂനിയർ 47 കിലോയിൽ എസ്.എസ്. ശ്രീലക്ഷ്മി (തിരുവനന്തപുരം), സബ്ജൂനിയർ 76 കിലോയിൽ സി.വി. ആയിഷ ബീഗം (കോഴിക്കോട്) എന്നിവർ വെങ്കലവും കരസ്ഥമാക്കി. ലോക റെക്കോഡ് തിരുത്തിയ കർണാടകയുടെ അരുൺ ജോയ് ഫെർണാണ്ടസിനെ ജൂനിയർ ബെസ്റ്റ് ലിഫ്റ്റർ ഓഫ് ഏഷ്യയായി തെരഞ്ഞെടുത്തു.ഇന്ത്യയിൽനിന്ന് 26 കായികതാരങ്ങളും ആറ് ഒഫീഷ്യൽസും പങ്കെടുത്ത മത്സരത്തിൽ ആറു സ്വർണവും ഏഴു വെള്ളിയും ആറു വെങ്കലവുമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

