Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യൻ കപ്പ്​;...

ഏഷ്യൻ കപ്പ്​; യു.എ.ഇക്ക്​ വിജയത്തുടക്കം

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പി​ൽ​ ഹോ​ങ്കോ​ങ്ങി​നെ​തി​രെ വി​ജ​യി​ച്ച യു.​എ.​ഇ ടീ​മം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം
cancel
camera_alt

ഏ​ഷ്യ​ൻ ക​പ്പി​ൽ​ ഹോ​ങ്കോ​ങ്ങി​നെ​തി​രെ വി​ജ​യി​ച്ച യു.​എ.​ഇ ടീ​മം​ഗ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

ദുബൈ: ഏ​ഷ്യ​ൻ ക​പ്പി​ൽ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി വ​ര​വ​റി​യി​ച്ച്​ യു.​എ.​ഇ. ദോ​ഹ സി​റ്റി​യി​ലെ അ​ൽ റ​യ്യാ​ൻ ഖ​ലീ​ഫ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോ​ങ്ങി​നെ ത​ക​ർ​ത്താ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ൾ കൂ​ടി​യാ​യ യു.​എ.​ഇ വ​ര​വ​റി​യി​ച്ച​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ്​ യു.​എ.​ഇ​യു​ടെ ഗം​ഭീ​ര വി​ജ​യം. കാ​ണി​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യു​ടെ തു​ട​ക്കം മു​ത​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച യു.​എ.​ഇ ആ​ദ്യ പാ​തി​യി​ൽ​ത​ന്നെ ഒ​രു ഗോ​ൾ നേ​ടി മു​ന്നി​ട്ടു​നി​ന്നു. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ യു.​എ.​ഇ​യു​ടെ പ്ര​തി​രോ​ധ​നി​ര​യെ ത​ക​ർ​ത്ത്​ ഹോ​​ങ്കോ​ങ്​ ഒ​രു ഗോ​ൾ നേ​ടി സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​പ​ക​ടം മ​ണ​ത്ത യു.​എ.​ഇ കൂ​ടു​ത​ൽ ശ​ക്​​ത​മാ​യ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ര​ണ്ട്​ ഗോ​ളു​ക​ൾ കൂ​ടി തി​രി​ച്ച​ടി​ച്ച്​ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ആ​ദി​ൽ, സെ​യ്​​ദ്​ സു​ൽ​ത്താ​ൻ, യ​ഹ്​​യ അ​ൽ ഖ​സ്സാ​നി എ​ന്നി​വ​രാ​ണ്​ യു.​എ.​ഇ​ക്കു​​വേ​ണ്ടി ഗോ​ൾ വ​ല ച​ലി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ട്​ ടൂ​ർ​ണ​മെ​ന്‍റി​ലും സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളാ​യ യു.​എ.​ഇ​ക്ക്​ ഹോ​​ങ്കോ​ങ്​ വ​ലി​യ എ​തി​രാ​ളി​ക​ള​ല്ലെ​ങ്കി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ​തി​ലൂ​ടെ ടീ​മി​ന്‍റെ ആ​ത്​​മ​വി​ശ്വാ​സം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​റാ​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഈ ​വി​ജ​യം യു.​എ.​ഇ​ക്ക്​ ക​രു​ത്താ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballUAE NewsAsian Cupvictory
News Summary - Asian Cup, U.A.E starts with victory
Next Story