Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യൻ കപ്പ്​ ഫുട്​ബാൾ:...

ഏഷ്യൻ കപ്പ്​ ഫുട്​ബാൾ: ടിക്കറ്റ്​ വിൽപന ഇന്ന്​ മുതൽ

text_fields
bookmark_border
ഏഷ്യൻ കപ്പ്​ ഫുട്​ബാൾ: ടിക്കറ്റ്​ വിൽപന ഇന്ന്​ മുതൽ
cancel

അബൂദബി: ജനുവരിയിൽ യു.എ.ഇ ആതിഥ്യം വഹിക്കുന്ന എ.എഫ്​.സി ഏഷ്യൻ കപ്പ്​ ഫുട്​ബാളി​​​െൻറ ടിക്കറ്റ്​ വിൽപന തിങ്കളാഴ്​ച ഉച്ചക്ക്​ 12ന്​ ആരംഭിക്കുമെന്ന്​ സംഘാടകർ അറിയിച്ചു. ഗ്രൂപ്പ്​ ഘട്ടങ്ങളിലെ മത്സരങ്ങളുടെ ടിക്കറ്റ്​ നിരക്ക്​ 25 ദിർഹം മുതലാണ്​. അബൂദബി സായിദ്​ സ്​പോർട്​സ്​ സിറ്റിയിൽ ഫെബ്രുവരി ഒന്നിന്​ നടക്കുന്ന ഫൈനൽ മത്സരത്തി​​​െൻറ ടിക്കറ്റ്​ നിരക്ക്​ 75 ദിർഹം മുതൽ 300 ദിർഹം വരെയാണ്​. www.the-afc.com വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ സ്വന്തമാക്കാം.
ജനുവരി അഞ്ച്​ മുതൽ നടക്കുന്ന ടൂർണമ​​െൻറിൽ ഇന്ത്യയും യു.എ.ഇയും ഉൾപ്പെടെ 24 ടീമുകൾ അണിനിരക്കും. അബൂദബി, അൽ​െഎൻ, ദുബൈ, ഷാർജ എമിറേറ്റുകളിലെ സ്​റ്റേഡിയങ്ങളിലാണ്​ മത്സരങ്ങൾ അരങ്ങേറുക.
ഇന്ത്യയും യു.എ.ഇയും ഗ്രൂപ്പ്​ ‘എ’യിൽ ആണ്​. ബഹ്​റൈനും തായ്​ലൻറുമാണ്​ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജനുവരി ആറിന്​ അബൂദബി അൽ നഹ്​യാൻ സ്​റ്റേഡിയത്തിൽ തായ്​ലൻറിന്​ എതിരെയാണ്​ ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി പത്തിന്​ അബൂദബി സായിദ്​ സ്​പോർട്​സ്​ സിറ്റിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ യു.എ.ഇയെ നേരിടും. 14ന്​ ഷാർജ സ്​റ്റേഡിയത്തിൽ ബഹ്​റൈനെതിരെയാണ്​ ഇന്ത്യയുടെ മൂന്നാം മത്സരം.
അബൂദബി സായിദ്​ സ്​പോർട്​സ്​ സിറ്റിയിൽ നടക്കുന്ന ഉദ്​ഘാടന മത്സരത്തിൽ ആതിഥേയരായ യു.എ.ഇ ബഹ്​റൈനെ നേരിടും. 14ന്​ അൽ​െഎൻ ഹസ്സ ബിൻ സായിദ്​ സ്​റ്റേഡയത്തിൽ തായ്​ലൻറിന്​ എതിരെയാണ്​ യു.എ.ഇയുടെ മൂന്നാം മത്സരം.
ഗ്രൂപ്പ്​ ബിയിൽ ആസ്​ട്രേലിയ, സിറിയ, ഫലസ്​തീൻ, ജോർദാൻ ടീമുകളാണുള്ളത്​. ഗ്രൂപ്പ്​ സി: ദക്ഷിണ കൊറിയ​, ചൈന, കിർഗിസ്​താൻ, ഫിലിപ്പീൻസ്​. ഗ്രൂപ്പ്​ ഡി: ഇറാൻ, ഇറാഖ്​, വിയറ്റ്​നാം, ​യമൻ. ഗ്രൂപ്പ്​ ഇ: സൗദി ​അറേബ്യ, ഖത്തർ, ലെബനാൻ, ഉത്തര കൊറിയ. ഗ്രൂപ്പ്​ എഫ്​: ജപ്പാൻ, ഉസ്​​െബകിസ്​താൻ, ഒമാൻ, തുർക്​മെനിസ്​താൻ. 
ആകെ 51 മത്സരങ്ങളാണ്​ ടൂർണ​െമൻറിലുണ്ടാവുക. മൊത്തം സമ്മാനത്തുക ഒന്നര കോടി യു.എസ്​ ഡോളറായി വർധിപ്പിച്ചിട്ടുണ്ട്​. ജേതാക്കൾക്ക്​ 50 ലക്ഷം ഡോളർ ലഭിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asiancup football
News Summary - asian cup football ticket available-uae-gulfnews
Next Story