അദീബ് അഹ്മദ് ഉൾപ്പെടെ 20 പേർക്ക് ഏഷ്യൻ ബിസിനസ് അവാർഡ്
text_fieldsയു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ മുബാറക് ആൽ നഹ്യാനിൽനിന്ന് അദീബ് അഹ്മദ് പുരസ്കാരം സ്വീകരിക്കുന്നു
ദുബൈ: ഏഷ്യയിൽനിന്നുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് യു.എ.ഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ മുബാറഖ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ നടപ്പാക്കുന്ന ഏഷ്യൻ ബിസിനസ് ലീഡേഴ്സ് ഫോറം അവാർഡ് പ്രഖ്യാപിച്ചു. പ്രമുഖ പ്രവാസി സംരംഭകനും ലുലു ഫിനാൻഷ്യൽ ഹോൾഡിങ് മാനേജിങ് ഡയറക്ടറുമായ അദീബ് അഹ്മദ് ഉൾപ്പെടെ 20 പേർക്കാണ് പുരസ്കാരം. യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെ നൽകുന്ന പുരസ്കാരത്തിൽ 'ഔട്ട്സ്റ്റാൻഡിങ് ബിസിനസ് അച്ചീവർ' എന്ന വിഭാഗത്തിലാണ് അദീബ് പുരസ്കാരത്തിന് അർഹനായത്.
ദുബൈ എക്സ്പോയിൽ നടന്ന ചടങ്ങിൽ ശൈഖ് നഹ്യാൻ ബിൻ മുബാറക് പുരസ്കാരങ്ങൾ സമ്മാനിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റ് ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമും പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപാക്സ, മുൻ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ, ബഹ്റൈൻ വ്യവസായമന്ത്രി സായിദ് അൽസയാനി, യു.എ.ഇ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമീരി തുടങ്ങിയവർക്കും പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

