Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​: മേ​രി കോം ​ഫൈ​ന​ലി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ബോ​ക്​​സി​ങ്​: മേ​രി കോം ​ഫൈ​ന​ലി​ൽ
cancel
camera_alt

സെ​മി​യി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം മേ​രി​ കോം ​ സ​ഹ​താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​നു​മൊ​പ്പം

ദു​ബൈ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ എ​ലൈ​റ്റ്​ ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോം ​ഫൈ​ന​ലി​ലെ​ത്തി. സെ​മി​യി​ൽ മം​ഗോ​ളി​യ​യു​ടെ ലു​റ്റ്​​സൈ​ഖാ​ൻ അ​ൽ​റ്റാ​ൻ​സെ​റ്റ്​​സെ​ജി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ളി​മ്പി​ക്​​​സി​നൊ​രു​ങ്ങു​ന്ന മേ​രി കോ​മി​െൻറ മി​ക​ച്ച ഫോം ​ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ തി​ള​ക്ക​മേ​കും.

51 കി​ലോ വി​ഭാ​ഗ​ത്തി​ൽ ലു​റ്റ്​​സൈ​ഖാ​നെ​തി​രെ 41ാം വി​ജ​യ​മാ​ണ്​​ മേ​രി കോം ​കു​റി​ച്ച​ത്. ആ​ദ്യ റൗ​ണ്ടി​ൽ ​പി​ന്നോ​ട്ടു​പോ​യ മേ​രി അ​ടു​ത്ത റൗ​ണ്ടു​ക​ളി​ൽ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം മേ​രി​ കോം ​ഇ​റ​ങ്ങു​ന്ന ര​ണ്ടാം മ​ത്സ​ര​മാ​ണി​ത്. 2012ലെ ​ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ ജേ​താ​വാ​യ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ ടോ​േ​ക്യാ ഒ​ളി​മ്പി​ക്​​സി​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​രം കൂ​ടി​യാ​ണി​ത്.

ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ആ​റു​ മെ​ഡ​ൽ സ്വ​ന്ത​മാ​യു​ള്ള മേ​രി ഫൈ​ന​ലി​ൽ ക​സാ​ഖ്​​സ്​​താ​െൻറ നാ​സിം കൈ​സ​യ്​​ബി​യെ​യാ​ണ്​ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്. ആ​റു​ത​വ​ണ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ മേ​രി​യും ര​ണ്ടു​ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ നാ​സി​മും ത​മ്മി​ലു​ള്ള പോ​രാ​ട്ടാം ക​ടു​ക​ടു​ത്ത​താ​വും. ശ്രീ​ല​ങ്ക​യു​ടെ ന​ദീ​ക പു​ഷ്​​പ​കു​മാ​രി​യെ തോ​ൽ​പി​ച്ചാ​ണ്​ നാ​സിം ഫൈ​ന​ലി​ലെ​ത്തി​യ​ത്.നി​ല​വി​ൽ ഇ​ന്ത്യ 15 മെ​ഡ​ലു​ക​ൾ ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ ബാ​​ങ്കോ​ക്കി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 13 മെ​ഡ​ലാ​യി​രു​ന്നു സാ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary KomAsian Boxing
News Summary - Asian Boxing: Mary Kom in the final
Next Story