Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് രാജ്യക്കാരന് ക്രൂര മർദനം; രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ
text_fieldsbookmark_border
അബൂദബി: മറ്റൊരു ഗൾഫ് രാജ്യത്തെ പൗരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് ഏഷ്യക്കാർ അറസ്റ്റിൽ. മർദനത്തിന് ഇരയായ ആളുടെ കൈകൾ ബന്ധിച്ച് ലോഹവസ്തു കൊണ്ട് അടിച്ച് ബോധം കെടുത്തുകയും ശരീരത്തിൽ ചൂടുവെള്ളം ഒഴിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ബോധരഹിതനായ ശേഷം വിജനമായ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ, ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഒാപറേഷൻ റൂമുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് അബൂദബി പൊലീസ് അന്വേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കേണൽ താരിഖ് ആൽ ഗൗൽ അറിയിച്ചു. പൊലീസ് ഉടനെ സംഭവ സ്ഥലത്തെത്തി മർദനത്തിന് ഇരയായ ആളെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story