ഏഷ്യ എക്സ്പാറ്റ് കപ്പ്: ശ്രീലങ്ക ലയൺസ് ചാമ്പ്യന്മാർ
text_fieldsകെ.എം.എഫ്.എ ഏഷ്യ എക്സ്പാറ്റ് കപ്പിൽ വിജയികളായ
ശ്രീലങ്ക ലയൺസ് ടീം
ഷാർജ: കെ.എം.എഫ്.എയുടെ പ്രഥമ ഏഷ്യ എക്സ്പാറ്റ് കപ്പ് സമാപിച്ചു. യു.എ.ഇയിൽ 16 രാജ്യങ്ങളിലെ കളിക്കാർ മാറ്റുരച്ച മത്സരത്തിൽ ശ്രീലങ്ക ലയൺസ് ചാമ്പ്യന്മാരായി. മ്യാന്മർ ബീ കൈൽ, വിയറ്റ്നാം എഫ്.സി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് സി.ഇ.ഒ ഈസാ അനീസ് സമ്മാനദാനം നിർവഹിച്ചു. കെ.എം.എഫ്.എ പ്രസിഡന്റ് പ്രദീപ് നമ്പ്യാർ, സെക്രട്ടറി ഷാമിൽ മൊഹ്സിൻ, സി.എഫ്.ഒ ഷിജോ, അംഗങ്ങളായ നാസിർ, അക്ബർ, സതീഷ്, പ്രശാന്ത്, ഷബീർ, ഉത്തമൻ, ജബ്ബാർ, രാജേഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

