Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യ കപ്പ്​: ട്രോഫി...

ഏഷ്യ കപ്പ്​: ട്രോഫി പുറത്തിറക്കി

text_fields
bookmark_border
ഏഷ്യ കപ്പ്​: ട്രോഫി പുറത്തിറക്കി
cancel
camera_alt

ഏ​ഷ്യ ക​പ്പ്​ ട്രോ​ഫി മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ഖ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അബൂദബി: യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ന്‍റെ ട്രോ​ഫി പ്ര​കാ​ശ​നം ചെ​യ്തു. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത, സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി​യും എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ഖ്​ ആ​ൽ ന​ഹ്​​യാ​ൻ ട്രോ​ഫി പു​റ​ത്തി​റ​ക്കി. ഈ ​മാ​സം 27 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 11 വ​രെ ദു​ബൈ, ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ്​ ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റ്​ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, അ​ഫ്​​ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ യോ​ഗ്യ​ത നേ​ടു​ന്ന ഒ​രു ടീം ​കൂ​ടി ക​ള​ത്തി​ലി​റ​ങ്ങും.

ട്രോ​ഫി പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബ​ഷി​ർ ഉ​സ്മാ​നി, ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ ഷ​മ്മി സി​ൽ​വ, സി.​ഇ.​ഒ ആ​ഷ്​​ലി ഡി​സി​ൽ​വ, എ​മി​റേ​റ്റ്​​സ്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ഉ​​പ​ദേ​ശ​ക​ൻ സു​ബ്​​ഹാ​ൻ അ​ഹ്മ​ദ്, ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ ജി.​എം തു​സി​ത്​ പെ​രേ​ര, ഇ​വ​ന്‍റ്​ ഹെ​ഡ്​ പ്ര​ഭാ​ക​ര​ൻ ത​ൻ​രാ​ജ്​ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupTrophyreleased
News Summary - Asia Cup: Trophy released
Next Story