Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യ കപ്പ്​...

ഏഷ്യ കപ്പ്​ ക്രിക്കറ്റ്​ ടിക്കറ്റ്​ വിൽപന തുടങ്ങി

text_fields
bookmark_border
cricket tickets
cancel

ദുബൈ: ക്രിക്കറ്റ്​ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്തമാസം യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാകപ്പ് മൽസരങ്ങളുടെ ടിക്കറ്റ്​ വിൽപന ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5മണി മുതൽ​ ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന്​ എമിറേറ്റ്​ ക്രിക്കറ്റ്​ ബോർഡാണ്​ അറിയിച്ചത്​. അബൂദബിയിൽ നടക്കുന്ന മൽസരങ്ങൾക്ക്​ 40ദിർഹമും ദുബൈയിൽ നടക്കുന്ന മൽസരങ്ങൾക്ക്​ 50ദിർഹമും മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. ആരാധകർ കാത്തിരിക്കുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൽസരങ്ങൾക്ക്​ ആദ്യ ഘട്ടത്തിൽ ഏഴ്​ മൽസരങ്ങൾക്കുള്ള 1400ദിർഹമിന്‍റെ പാക്കേജ്​ ടിക്കറ്റാണുള്ളത്​. ഈ പാക്കേജിൽ ഉൾപ്പെടാത്ത മൽസരങ്ങളുടെ ടിക്കറ്റുകൾ പ്രത്യേകം വാങ്ങാവുന്നതുമാണ്​. പ്ലാറ്റിനം ലിസ്റ്റ്​ വെബ്​സൈറ്റിലാണ്​ ടിക്കറ്റുകൾ നിലവിൽ ലഭ്യമായിട്ടുള്ളത്​. വരും ദിവസങ്ങളിൽ ദുബൈ ഇന്‍റർനാഷണൽ സ്​റ്റേഡിയത്തിലെയും അബൂദബി സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലെയും ടിക്കറ്റ്​ ഓഫീസുകളിലും ലഭ്യമായിത്തുടങ്ങും.

നേരത്തെ ഓൺലൈനിൽ മൽസരങ്ങളുടെ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുകയും ജാഗ്രത പാലിക്കണമെന്ന്​ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ(എ.സി.സി) മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത്തരം വ്യാജടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി നിർദേശിച്ചിരുന്നു.

സെപ്​റ്റംബർ 14നാണ്​ ഇന്ത്യയും പാകിസ്താനും ഏറ്റമുട്ടുന്ന മൽസരം ദുബൈയിൽ അരങ്ങേറുന്നത്​. എട്ട്​ ടീമുകൾ മാറ്റുരക്കുന്ന മൽസരങ്ങളിൽ ഒന്നിലേറെ തവണ ഇന്ത്യയും പാിക്സ്താനും ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്​. സെപ്​റ്റംബർ 10ന്​ യു.എ.ഇയുമായാണ്​ ഇന്ത്യയുടെ ആദ്യ മൽസരം.യു.എ.ഇയിൽ ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ്​ ട്രോഫി മൽസരങ്ങൾക്ക്​ ശേഷം വലിയ കാത്തിരിപ്പില്ലാതെയാണ്​ വീണ്ടും ക്രിക്കറ്റ്​ മാമാങ്കത്തിന്​ ഇമാറാത്ത്​​ വേദിയാകുന്നത്​. ഇന്ത്യ കപ്പുയർത്തിയ ചാമ്പ്യൻസ്​ ട്രോഫി മൽസരങ്ങളുടെ ടിക്കറ്റുകൾ അതിവേഗത്തിലാണ്​ വിറ്റുപോയിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsTicket SalesAsia Cup Cricket
News Summary - Asia Cup cricket ticket sales begin
Next Story