ഹൃദയാഘാതം മൂലം മരിച്ച റഷ്യൻ വയോധികയുടെ ആശുപത്രി ബിൽ ഹൃദയാലുവായ ഭരണാധികാരി നൽകും
text_fields ദുബൈ: സന്ദർശകരോട് പുലർത്തുന്ന ആതിഥ്യമര്യാദ ആവർത്തിച്ച് യു.എ.ഇ വൈസ് പ്രസിഡൻ റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. ദുബൈ സന്ദർശനത്തിനിടെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരണപ്പെടുകയും ചെയ്ത റഷ്യൻ വയോധികയുടെ വമ്പൻ ആശുപത്രി ബില്ലും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും വഹിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു.
ഒപ്പം കുടുംബത്തിെൻറ റഷ്യയിലേക്കുള്ള വിമാന ടിക്കറ്റുകളും നൽകും. അനസ്താസിയ പൊപോവ എന്ന യുവതി അമ്മയുടെ ചികിത്സാ ഇനത്തിൽ 8.4ലക്ഷം ദിർഹമാണ് സ്വകാര്യ ആശുപത്രിയിൽ അടക്കേണ്ടിയിരുന്നത്. സന്ദർശക വിസയിൽ എത്തുന്നവർ ആശുപത്രികളിൽ ചികിത്സ തേടിയാൽ മെഡിക്കൽ ഇൻഷുറൻസ് ഇല്ലെങ്കിൽ വൻ ബാധ്യതയാണ് വന്നുചേരുക. പണം നൽകാൻ റഷ്യൻ കുടുംബത്തിന് നിവൃത്തിയില്ല എന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ശൈഖ് മുഹമ്മദ് ഇടപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
