ആശ്രയം യു.എ.ഇ അക്കാദമിക് എക്സലൻസ് അവാർഡ്
text_fieldsആശ്രയം യു.എ.ഇ സംഘടിപ്പിച്ച അക്കാദമിക് എക്സലൻസ് അവാർഡ് ചടങ്ങ്
ദുബൈ: കോതമംഗലം മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മ ആശ്രയം യു.എ.ഇ 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അക്കാദമിക്ക് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
ദുബൈ ദേ സ്വാഗത് റസ്റ്റാറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ആശ്രയം യു.എ.ഇ പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷതവഹിച്ചു. അഭിലാഷ് ജോർജ് സ്വാഗതവും ജോൺസൻ ജോർജ് ആമുഖ പ്രഭാഷണവും നിർവഹിച്ചു. ജെറോം വർക്കി, ലിയജോണി, ഉത്തരപ്രദീഷ്, എൽദോ സജിമോൻ, സെറ എൽദോസ്, ദേവാദത് രെഞ്ചു, ചെറിൽ മറിയം അനിൽ, ഹെലൈന തനിഷ്, അർജുൻ അനീഷ്, മുഹ്സിൻ ഷെരിഫ് എന്നീ വിദ്യാർഥികൾക്ക് ആശ്രയം യു.എ.ഇ ഭാരവാഹികളായ ഷംസുദ്ദീൻ നെടുമണ്ണിൽ, ഷാജഹാൻ അസൈനാർ, ലതീഷ് കൊമ്പനാൽ, കോയാൻ മുഹമ്മദ്, ശാലിനി സജി, അമ്പിളി സുരേഷ്, തുഷാര തനിഷ് എന്നിവർ ഉപഹാരം നൽകി. മറ്റു ഭാരവാഹികളായ സജിമോൻ ജോസഫ്, ജാഫർ എ.കെ, ഇല്യാസ് അബ്ദുൽ റഹ്മാൻ, അനിൽ മാത്യു, സുരേഷ് പി. നായർ, ഷിജ ഷാനവാസ് എന്നിവർ ആശംസ നേർന്നു. ജിതിൻ റോയ് അവതാരകനായി. ഷാനവാസ് ഖാൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.