ആശ്രയം രജതജൂബിലി ആഘോഷം
text_fieldsആശ്രയം യു.എ.ഇ 25ാം വാർഷികാഘോഷ പരിപാടികൾ ദുബൈ വുഡ്ലം പാർക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇയിലും നാട്ടിലുമായി ജീവകാരുണ്യ-സാമൂഹിക-സേവന മേഖലകളില്‍ കാല് നൂറ്റാണ്ട് പിന്നിട്ട കോതമംഗലം-മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യു.എ.ഇയുടെ 25ാം വാര്‍ഷികാഘോഷം ‘ഹൃദയസംഗമം 2025’ എന്ന പേരിൽ സംഘടിപ്പിച്ചു. ദുബൈ വുഡ്ലം പാര്‍ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് റഷീദ് കോട്ടയില്‍ അധ്യക്ഷനായിരുന്നു. ആശ്രയം രക്ഷാധികാരികളായ ഉമര്‍ അലി, സുനില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.
രക്ഷാധികാരി നെജി ജെയിംസ്, ജനറല്‍ സെക്രട്ടറി ദീപു തങ്കപ്പന്, ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ സമീര്‍ പൂക്കുഴി, അനുര മത്തായി, ട്രഷറര്‍ ബഷീര്‍ അപ്പാടം, ആനന്ദ് ജിജി, അഭിലാഷ് ജോര്‍ജ്, സജിമോന്‍, ഷാജഹാന്, അജാസ് അപ്പാടത്ത്, സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍, ബോബിന്, ജിന്റോ, കോയന് എന്നിവര്‍ സംബന്ധിച്ചു. ജി.സി.സി ഇന്ത്യ ട്രേഡ് അംബാസഡർ ഷിയാസ് ഹസ്സനെ ആദരിച്ചു. മികച്ച പ്രവര്‍ത്തനത്തിന് ലേഡീസ് വിങ് ജനറല്‍ സെക്രട്ടറി ശാലിനി സജിയെ പ്രസിഡന്റ് സിനി അലിക്കുഞ്ഞ് പ്രത്യേക പുരസ്കാരം നല്കി ആദരിച്ചു.
കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ആശ്രയം വനിത വിഭാഗത്തിന്റെ വകയായുള്ള ഒരുവര്‍ഷത്തെ ഭക്ഷണവിതരണത്തിന്റെ പ്രഖ്യാപനരേഖ ഹങ്കർ ഫ്രീ പ്രോജക്ട് ഇന്റർനാഷനൽ കോഓഡിനേറ്റർ ജോൺസൺ ജോർജ് ഏറ്റുവാങ്ങി. ആശ്രയത്തിന്റെ ഡിജിറ്റല്‍ ഡയറക്ടറി ജിമ്മി കുര്യൻ പ്രകാശനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റര്‍ ഷംസുദ്ദീന് നെടുമണ്ണില്‍ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

