Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉന്നത വിജയം നേടിയവരെ...

ഉന്നത വിജയം നേടിയവരെ ആദരിച്ച് ആശ്രയം കൂട്ടായ്മ

text_fields
bookmark_border
ഉന്നത വിജയം നേടിയവരെ ആദരിച്ച് ആശ്രയം കൂട്ടായ്മ
cancel
camera_alt

പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആശ്രയം യു.എ.ഇ ‘അക്കാദമിക് എക്സലൻസ്’ അവാർഡ്​ നൽകി ആദരിച്ചപ്പോൾ

ദുബൈ: കോതമംഗലം മുവാറ്റുപുഴ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ, എം.ബിബി.എസ്,എ.സി.സി.എ, എഞ്ചിനീയറിങ്​, പ്ലസ് ടു, പത്താം ക്ലാസ്​ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ‘ആശ്രയം അക്കാദമിക് എക്സലൻസ്’ അവാർഡ്​ നൽകി.

ഫെതാ ഫാത്തിമ (എം.ബിബി.എസ്), അമാൻ മുഹമ്മദ് ബഷീർ (എ.സി.സി.എ), അനന്തു സുരേഷ് (എഞ്ചിനീയറിങ്​) എന്നിവരെയും 90 ശതമാനത്തിന് മുകളിൽ മാർക്ക്​ നേടിയ അബ്രാർ ബിൻ സിറാജ്, ഇവാൻ റോയ് വർഗീസ്, ഡാനിയൽ നിബി, മെഹർ നിലോഫർ അബ്ദുൽ റഷീദ്, ശ്വേത സിജു, വിശാൽ ജിജി മുണ്ടക്കൽ, അസ്മ റഫീക്, വിഷ്ണു സതീഷ് എന്നീ പത്താം തരക്കാരെയും ആദെൽ ജോയ്, ഐറീൻ തെരേസ അജി, അമൽ ഫാത്തിമ, റിയ റോസ് മനോജ്, നഹൽ നസീർ മുഹമ്മദ്, ജഹാനര ഷഫീർ, അമൻ അനൂബ് അഹമ്മദ് എന്നീ പ്ലസ് ടുക്കാരെയുമാണ്​ ആദരിച്ചത്.

ദുബൈ ഗർഹൂദിൽ നടന്ന ചടങ്ങിൽ ആശ്രയം പ്രസിഡന്‍റ്​ റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു.ജിജി ആന്‍റണി മുഖ്യാതിഥിയായി. ലേഡീസ് വിങ് സെക്രട്ടറി ശാലിനി സജി സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ സമീർ പൂക്കുഴി, നെജി ജെയിംസ്, ട്രഷറർ ബഷീർ അപ്പാടത്ത്, ഓഡിറ്റർ രാകേഷ് രാഘവൻ, ജോ. സെക്രട്ടറിമാരായ ഷാജഹാൻ ഹസൈനാർ, അഭിലാഷ് ജോർജ്, സീനിയർ മെമ്പർമാരായ അസീസ് മുളാട്ട്, സജിമോൻ ജോസഫ്, ജോൺസൺ ജോർജ്, കമ്മിറ്റി മെമ്പർമാരായ റഫീക്, ഷിജ ഹൈദർ, ഷാനവാസ് ഖാൻ, ജാഫർ പേഴക്കാപ്പിള്ളിൽ, ലതീഷ് കൊമ്പനാൽ, ജിമ്മി കുര്യൻ, ഇല്യാസ് അബ്ദുറഹിമാൻ, സുബൈർ വിലക്കത്ത്, ബോബിൻ സ്കറിയ, ജിന്‍റോ ജോസഫ്, എഴുത്തുകാരൻ ജിതിൻ റോയ്, മെൽബി മാത്യു എന്നിവർ ചടങ്ങിൽ ലംബന്ധിച്ചു. ഡോ. ഹിമ അവതാരകയായി. ദീപു തങ്കപ്പൻ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiacademic excellenceAshrayam
News Summary - Ashrayam Community Honors Students for Academic Excellence
Next Story