ആശ്രയം അബൂദബി ചാപ്റ്റര്‍ ഭാരവാഹികള്‍
text_fieldsആശ്രയം യു.എ.ഇയുടെ അബൂദബി ചാപ്റ്റര്‍ യോഗത്തില്‍ പങ്കെടുത്തവര്‍
അബൂദബി: കോതമംഗലം, മൂവാറ്റുപുഴ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇയുടെ അബൂദബി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുസഫയില്‍ ചേര്‍ന്ന യോഗത്തില്‍ ആശ്രയം യുഎ.ഇ പ്രസിഡൻറ് റഷീദ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. ആശ്രയം രക്ഷാധികാരിയും ബിന്‍ അലി ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ഉമര്‍ അലി ഉദ്ഘാടനം ചെയ്തു. സമീര്‍ പൂക്കുഴി, ഡോ. ബഷീര്‍, ദീപു തങ്കപ്പന്, ഷംസുദ്ദീന്, സുബൈര്‍ വിളക്കത്ത്, സെക്രട്ടറി അജാസ് അപ്പാടത്ത്, മൊയ്തീന് എന്നിവർ സംസാരിച്ചു.
ഭാരവാഹികള്‍: സതീഷ് (പ്രസി.), അജാസ് അപ്പാടത്ത്(സെക്ര.), ടി.എം. ബാദുഷ (വൈസ് പ്രസി.), അജി ജോസഫ്, മൊയ്തീന് മുഹമ്മദ് (ജോ. സെക്ര.), വി. മനോജ് കുര്യാക്കോസ് (ട്രഷറർ), ഷംജാദ് കോലത്ത് (ഓഡിറ്റര്‍), ഡോ. പി.എം. ബഷീര്‍ (അഡ്വൈസര്‍), ഷറഫുദ്ദീന്, മീരാന്‍, ജിയോ ബേബി, വിഷ്ണുരാജ്, ജോബി, സിറാജ്, എബിന്, അബ്ദുല്‍ അസീസ്, ഷിയാസ്, ബേബി ജോസഫ്, അനില്‍ മാത്യു, എല്‍ദോ പോള്‍, ബേസില്‍ മാത്യു, ഹാഫിസ് മുഹമ്മദ്, ഗുലാം നബി (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

