നാലു പതിറ്റാണ്ടിെൻറ പ്രവാസത്തിന് നന്ദി; അഷ്റഫ്ക്ക നാട്ടിലേക്ക്
text_fieldsദുബൈ: പ്രവാസത്തി െൻറ നീണ്ട 41 വർഷക്കാലം. അതും ഒരു കമ്പനിയിൽ തന്നെ മുടക്കം വരാത്ത സേവനം. നാലു പതിറ്റാണ്ടി െൻറ പ്രവാസം മതിയാക്കി കണ്ണൂർ തലശ്ശേരിയിലെ പള്ളക്കൻറവിട അഷ്റഫ് നാട്ടിലേക്ക് മടങ്ങുന്നത് മനസ്സ് നിറയെ സന്തോഷവുമായാണ്.
1979 നവംബറിൽ അമ്മാവൻ അയച്ചുനൽകിയ വിസയിൽ ദുബൈ നഗരത്തിൽ വന്നിറങ്ങിയ അഷ്റഫി െൻറ കൺമുന്നിലാണ് ദുബൈ വലിയൊരു മഹാനഗരമായി വളർന്നത്. എന്നാൽ, അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ദുബൈ നഗരത്തിെൻറ വളർച്ച പകുതി മാത്രമേ പിന്നിട്ടിട്ടുള്ളൂ എന്നാണ് അഷ്റഫിെൻറ പക്ഷം.
ലോകം മൊത്തം മാനംമുട്ടെ ദുബൈ വളരുകതന്നെ ചെയ്യും -നാലു പതിറ്റാണ്ടുകാലം ചൂടും ചൂരും നൽകിയ ദുബൈയെ കുറിച്ച് അഷ്റഫ് പറയുന്നു.
41 വർഷം മുമ്പ് ദുബൈയിലെ അൽ നബൂദ ഗ്രൂപ്പിലേക്കാണ് അഷ്റഫ് വന്നിറങ്ങിയത്. വെറും 800 ദിർഹമിന് ട്രിപ് ചെക്കറായി തുടങ്ങിയ കരിയറിലൂടെ ഉയർന്ന് ഇന്ന് സീനിയർ ലാബ് ടെക്നീഷ്യ െൻറ പോസ്റ്റിൽ നിന്നാണ് അദ്ദേഹം വിരമിക്കുന്നത്.
ഞാൻ എന്തായിത്തീർന്നോ അതെല്ലാം നൽകിയത് ഇൗ രാജ്യവും പ്രിയപ്പെട്ട ദുബൈ നഗരവുമാണ്. എല്ലാ നേട്ടങ്ങൾക്ക് പിന്നിലും ഇൗ മഹാനഗരത്തി െൻറ കരുതലും സ്നേഹവായ്പുകളുമുണ്ട്. നാട്ടിലൊരു വീടൊരുക്കാനും കുട്ടികളെ മികച്ച ഭാവിയിലേക്ക് കൈപിടിച്ചുയർത്താനായതും ദുബൈ കാട്ടിയ ദയാവായ്പുകളുടെ ഫലമായാണ് -നാട്ടിലേക്ക് പുറപ്പെടും മുമ്പ് അഷ്റഫ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
എമിറാത്തി സമൂഹത്തി െൻറ പെരുമാറ്റത്തിലും സ്നേഹത്തിലും അതിശയപ്പെട്ട അഷ്റഫിന് നാലു പതിറ്റാണ്ടിനിടെ മോശമായൊരു അനുഭവംപോലും ഉണ്ടായില്ലെന്നതും പ്രവാസികളോട് ഇൗ നാട് കാണിക്കുന്ന കരുതൽ എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ്.
ഇതിനിടെ, 20 വർഷക്കാലം കുടുംബത്തോടൊപ്പം ദുബൈയിൽ ജീവിക്കാനും കുട്ടികൾക്ക് ഇവിടെ വിദ്യാഭ്യാസം നൽകാനും അഷ്റഫിന് കഴിഞ്ഞു.
തിരിച്ചുവരാനാകുമെന്ന് കരുതിത്തന്നെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. കാരണം ഇൗ നഗരത്തെ പോലെ ലോകത്ത് മറ്റൊരു നാടിനെയും ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ലല്ലോ എന്ന ആത്മഗതവുമായാണ് അഷ്റഫ് നാട്ടിലേക്ക് തിരിക്കുന്നത്. തലശ്ശേരി സൈദാർപള്ളിയിലെ പള്ളക്കൻറവിട തറവാട്ടംഗമാണ് അഷ്റഫ്. റൈഹാനത്താണ് ഭാര്യ. മക്കൾ: സന മറിയം, ആദിൽ മുഹമ്മദ് (എൻജിനീയറിങ് വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

