സെന്റ്മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ സ്വർഗാരോപണ തിരുനാളിന് തുടക്കം
text_fieldsസെന്റ്മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ സ്വർഗാരോപണ
തിരുനാളിന് തുടക്കം കുറിച്ച് കൊടിയുയർത്തുന്നു
ഷാർജ: സെന്റ്മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ മലയാള സമൂഹത്തിന്റെ നേതൃത്വത്തിൽ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. സവരി മുത്തു ദിവ്യബലി അർപ്പിച്ച് കൊടിയുയർത്തി. ഫാ. ജോൺ ജോസഫും ഫാ. ജോൺ തുണ്ടിയതും നൊവേന പ്രാർഥന ചൊല്ലി 11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ആഗസ്റ്റ് 13വരെ എല്ലാ ദിവസവും വൈകുന്നേരം നൊവേന പ്രാർഥനയും 14 വ്യാഴാഴ്ച പ്രസിതേന്തി വാഴ്ചയും സായാഹ്ന പ്രാർത്ഥനയും(വേസ്പര) ദിവ്യകാരുണ്യ പ്രദക്ഷിണവും മരിയൻ പ്രദക്ഷിണവും നടക്കും. ആഗസ്റ്റ് 15ന് വൈകുന്നേരം 8ന് തിരുനാൾ പ്രസിതേന്തി വാഴ്ചയും ഫാ. പീറ്റർ പി.എം ഒ.എഫ്.എം കാപിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സമൂഹ ബലിയോടെയും ആഘോഷങ്ങൾക്ക് കൊടിയിറങ്ങും. തിരുനാൾ ദിനങ്ങളിൽ ഇടവകയിലെ വിവിധ ഗായക സംഘങ്ങളുടെ ഗാനാലാപനമുണ്ടാകും.
മാതാവിന്റെ തിരുനാൾ ആത്മീയതയുടെ, ഐക്യത്തിന്റെ, സമർപ്പണത്തിന്റെ കാലമായതിനാൽ വിശുദ്ധിയോടെ ആഘോഷത്തിൽ പങ്കുചേരുവാൻ ഫാ. സവരി മുത്തു, മലയാളി സമൂഹത്തിന്റെ ആത്മീയഗുരു ഫാ.ജോൺ ജോസഫ് ഏടാട്ട് എന്നിവർ ആവശ്യപ്പെട്ടു. തിരുനാൾ ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് കമ്മ്യൂണിറ്റി സെക്രട്ടറി റോണി ആന്റണി ജോസഫ്, തിരുനാൾ കൺവീനർ വിൻസെന്റ് തോബിയാസ് എന്നിവർ നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

