അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാനപ്പെരുന്നാൾ
text_fieldsഅബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ
നടന്ന ഓശാനപ്പെരുന്നാൾ
അബൂദബി: യേശുക്രിസ്തുവിനെ യഹൂദജനം ഒലിവ് ഇലകളേന്തി ജറൂസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണയിൽ ഗൾഫ് വിശ്വാസികളും ഓശാന ആഘോഷിച്ചു.
ജറൂസലം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന പെരുന്നാളിൽ വിവിധ മേഖലകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുത്തു.
ശുശ്രൂഷകൾക്ക് ജോൺസൺ കല്ലിട്ടേതിൽ കോർ എപ്പിസ്കോപ്പ മുഖ്യ കാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി എൽദോ എം. പോൾ, സഹ വികാരി മാത്യു ജോൺ, ട്രസ്റ്റി ഗീവർഗീസ് ഫിലിപ്, സെക്രട്ടറി ഐ. തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

