ഇന്ത്യ–യു.എ.ഇ ഉൗഷ്മള ബന്ധത്തിെൻറ ഉദാഹരണം –ആസാദ് മൂപ്പൻ
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉൗഷ്മള ബന്ധവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ദൗത്യമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആശങ്ക നിറഞ്ഞ ഈ കാലയളവില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച ആരോഗ്യസംരക്ഷണമൊരുക്കാൻ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ എത്തിക്കുകവഴി യു.എ.ഇയെ സഹായിക്കേണ്ട ചുമതല ആസ്റ്റര്‍ നിറവേറ്റുകയാണ്. ഈ ദൗത്യത്തില്‍ സജീവമായ താല്‍പര്യം പ്രകടിപ്പിച്ച ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമി, ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോക്ടര്‍ അഹ്മദ് അല്‍ ബന്ന, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
ഈ സംരംഭം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിെൻറ നേർസാക്ഷ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമി പറഞ്ഞു. സമൂഹത്തെ സേവിക്കാന്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമുള്ള സമയത്ത് സുഹൃത്തിനെ സഹായിക്കുക എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിെൻറ മുദ്രയാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇത് നമ്മുടെ ദീര്‍ഘകാല സൗഹൃദത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയിലെ പ്രവാസികളും പൗരന്മാരും അഭിമുഖീകരിക്കുന്ന സാഹചര്യം തിരിച്ചറിഞ്ഞുകൊണ്ടുളള ഇടപെടലാണ് ഇതിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് കോണ്‍സുലര്‍ ജനറല്‍ വിപുല്‍ അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതിന് പിന്തുണ നൽകിയ ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറയും ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
