Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​ട്രച്ചർ സംവിധാനം...

സ്​ട്രച്ചർ സംവിധാനം അവതാളത്തിൽ; നാടണയാനാകാതെ കിടപ്പുരോഗികൾ

text_fields
bookmark_border
bed ridden patients 098a
cancel

ദുബൈ: യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ എയർ ഇന്ത്യയുടെ വലിയ വിമാനങ്ങൾ സർവിസ്​ നിർത്തിയതോടെ നാട്ടിലെത്താനാകാതെ കിടപ്പുരോഗികൾ. സ്​ട്രച്ചർ സംവിധാനം വഴി അടിയന്തരമായി നാട്ടിലെത്തിക്കേണ്ട നിരവധിപേരാണ്​ നാടണയാനാകാതെ കഴിയുന്നത്​. മാസത്തിൽ 15-20 രോഗികളെ സ്​ട്രച്ചർ സംവിധാനം വഴി നാട്ടിലെത്തിച്ചിരുന്ന സ്ഥാനത്ത്​ നിലവിൽ രണ്ടോ മൂന്നോ പേരെ മാത്രമാണ്​ നാട്ടിലേക്കയക്കാൻ കഴിയുന്നത്​. ഇതോടെ, ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്തിട്ടും നാട്ടിലേക്ക്​ പോകാൻ കഴിയാത്ത അവസ്ഥയിലാണ്​ ഗുരുതര രോഗം ബാധിച്ച പ്രവാസികൾ.

എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളിലും എമിറേറ്റ്​സ്​ എയർലൈനിലുമാണ്​ കേരളത്തിലേക്ക്​ കിടപ്പിലായ രോഗികളെ അയച്ചിരുന്നത്​. എയർ ഇന്ത്യയിൽ 11,000-13,000 ദിർഹം (2.40-2.85 ലക്ഷം രൂപ) ചെലവാകുമ്പോൾ എമിറേറ്റ്​സിൽ 38,000-40,000 ദിർഹമാണ്​ (8.40-8.80 ലക്ഷം രൂപ) ചെലവാകുന്നത്​. നിർധനരായ പ്രവാസികൾക്ക്​ ഇത്ര വലിയതുക താങ്ങാനാകാത്തതിനാൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ സഹായത്തോടെ എയർ ഇന്ത്യയിൽ അയക്കുന്നതായിരുന്നു പതിവ്​. എന്നാൽ, കഴിഞ്ഞ മാസം എയർ ഇന്ത്യയുടെ കോഴിക്കോട്​ വിമാനങ്ങൾ നിർത്തിയതോടെ രോഗികൾ പ്രതിസന്ധിയിലായി. ഇതിന്​ പിന്നാലെ കൊച്ചിയിലേക്കുള്ള എയർ ഇന്ത്യയുടെ വലിയ വിമാനത്തിന്​ പകരം ചെറിയ വിമാനം ഏർപെടുത്തുകയും ചെയ്തു. നിലവിൽ യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ സർവീസ്​ നടത്തുന്ന ഏക എയർ ഇന്ത്യ വിമാനം ഇതാണ്​. എന്നാൽ, ചെറിയ വിമാനമായതിനാൽ മാസത്തിൽ രണ്ടോ മൂന്നോ രോഗികളെ മാത്രമാണ്​ ഇതിൽ കയറ്റുന്നത്​. വിമാനത്തിന്‍റെ ഒമ്പത്​ സീറ്റുകൾ മാറ്റിവെച്ചാണ്​ കിടപ്പുരോഗികൾക്ക്​ സൗകര്യമൊരുക്കുന്നത്​. കേരളത്തിലേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ സർവിസ്​ നടത്തുന്നുണ്ടെങ്കിലും ഇതിൽ സ്​ട്രച്ചർ സംവിധാനമില്ല.

വൃക്കതകരാർ, അപകടം പോലെ ഗുരുതരാവസ്ഥയിലുള്ളവരാണ്​ ചികിത്സ ചെലവ്​ കുറക്കുന്നതിന്‍റെ ഭാഗമായി നാടണയാൻ കാത്തുനിൽക്കുന്നത്​. എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈയിലും മുംബൈയിലും എത്തിച്ച്​ ആംബുലൻസിൽ റോഡ്​ മാർഗം കേരളത്തിൽ എത്തിക്കേണ്ട അവസ്ഥയിലാണിവർ.

ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ വെൽഫെയർ അസോസിയേഷൻ ഓഫ്​ കണ്ണൂർ ഡിസ്​ട്രിക്ട്​ എക്സ്പാറ്റ്​സ്​ (വെയ്ക്​) മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒക്കും നിവേദനം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India
News Summary - As Air India's large flights from UAE to Kerala stopped service, bed-ridden patients could not reach home.
Next Story