അസ്അദിയ്യ കോളജ് അലുമ്നി ദേശീയ ദിനാഘോഷം
text_fieldsകണ്ണൂർ ജാമിഅ അസ്അദിയ്യ അറബിക് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
ദുബൈ: കണ്ണൂർ ജാമിഅ അസ്അദിയ്യ അറബിക് ആൻഡ് ആർട്സ് കോളജ് അലുമ്നി (അസ്അദിയ്യ ഫൗണ്ടേഷൻ) യു.എ.ഇ ചാപ്റ്റർ ദേശീയ ദിനാഘോഷവും പ്രാർഥന സദസ്സും നടത്തി. നൂറുദ്ദീൻ അസ്അദി അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്തു. ശാഫി അസ്അദി, അബ്ദുള്ള അസ്അദി, മുസമ്മിൽ അസ്അദി, നൗഫൽ അസ്അദി എന്നിവർ സംസാരിച്ചു. ഹാശിം അസ്അദി പ്രാർഥനക്ക് നേതൃത്വം നൽകി. ഭാരവാഹികൾ: ഹാഷിം തങ്ങൾ, നൂറുദ്ദീൻ വേശാല, ഫഖ്റുദ്ദീൻ, അബ്ദുൽഖാദർ, അബ്ദുല്ല (ഉപദേശക സമിതി) മുസമ്മിൽ എട്ടിക്കുളം (പ്രസി.), ഷാഫി പെരുമ്പട്ട, കബീർ പെരുമ്പട്ട, കുഞ്ഞഹമ്മദ് വേങ്ങാട്, ശംസുദ്ദീൻ കുന്നുംകൈ (വൈസ് പ്രസി.), അബ്ദുല്ല ഇരിക്കൂർ (ജന. സെക്ര. )ഷാഫി കാങ്കോൽ, റിയാസ് മാണിയൂർ, ശമീം ഉദിനൂർ, അബ്ദുസ്സമദ് മൗക്കോട് (സെക്ര.), നൗഫൽ വളക്കൈ (ഓർ. സെക്ര.) മുസ്തഫ കൊണ്ടോട്ടി (ട്രഷ.), യഹ്യ പാപ്പിനിശ്ശേരി, ജുനൈദ്, ശമീം (മീഡിയ വിങ്).

