അരൂർ മഹല്ല് പ്രവാസി സഭ ഇഫ്താർ
text_fieldsഅരൂർ മഹൽ പ്രവാസി സഭ നടത്തിയ ഇഫ്താറിൽ സുഹൈർ ചുങ്കത്തറ സംസാരിക്കുന്നു
ഷാർജ: അരൂർ മഹല്ല് പ്രവാസി സഭ യു.എ.ഇയുടെ പതിമൂന്നാമത് ഇഫ്താർ സംഗമം ഷാർജ ഫാം ഹൗസിൽ നടന്നു. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ സുഹൈർ ചുങ്കത്തറ റമദാൻ സന്ദേശം നൽകി. ജോയന്റ് സെക്രട്ടറി സുൽഫിക്കർ കൂട്ടുങ്കൽ കൂട്ടായ്മയെ പരിചയപ്പെടുത്തി. പ്രോഗ്രാം കൺവീനർ ജുനൈദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സഹീർ പാണ്ടാത്ത് അധ്യക്ഷത വഹിച്ചു. അസ്ലം സലാമിയ, ഇക്ബാൽ പണ്ടൊത്, സുലൈമാൻ ചെട്ടുതറ, അബ്ദുൽ റഹ്മാൻ മുസ്ലിയാർ, സാദത് പണ്ടൊത്, ഇബ്രാഹിം കുട്ടി വടക്കേമുറി, അജാസ്, സജിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. തസ്നീം അസ്ലം നേതൃത്വം കൊടുത്ത റമദാൻ ക്വിസ് നവ്യാനുഭവമായിരുന്നു. വിജയികൾക്ക് സെക്രട്ടറി സിറാജ് ആശാരിപ്പറമ്പിൽ സമ്മാന ദാനം നടത്തി.

