Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിർമിതബുദ്ധിയിൽ...

നിർമിതബുദ്ധിയിൽ ഇന്ത്യ-യു.എ.ഇ കൂട്ടുകെട്ട്​;  7340 കോടി ദിർഹത്തി​െൻറ നേട്ടം കൈവരിക്കും

text_fields
bookmark_border
നിർമിതബുദ്ധിയിൽ ഇന്ത്യ-യു.എ.ഇ കൂട്ടുകെട്ട്​;  7340 കോടി ദിർഹത്തി​െൻറ നേട്ടം കൈവരിക്കും
cancel

ദുബൈ: നിർമിതബുദ്ധി സമ്പദ്​ മേഖലയുടെ വളർച്ചക്കുള്ള മാർഗങ്ങൾ ആരായുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയും യു.എ.ഇയും ശനിയാഴ്​ച ധാരണാപത്രത്തിൽ ഒപ്പിട്ടു. യു.എ.ഇ നിർമിതബുദ്ധി വകുപ്പ്​ മന്ത്രി ഒമർ ബിൻ സുൽത്താൻ ആൽ ഒലാമ, ഇൻവെസ്​റ്റ്​ ഇന്ത്യ മാനേജിങ്​ ഡയറക്​ടറും സി.ഇ.ഒയുമായ ദീപക്​ ബഗ്​ല എന്നിവരാണ്​ കരാറിൽ ഒപ്പുവെച്ചത്​. 
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വഴി പത്ത്​ വർഷം കൊണ്ട്​ 7340 കോടി ദിർഹത്തി​​​​​െൻറ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ്​ പ്ര
തീക്ഷ.

യു.എ.ഇ നിർമിതബുദ്ധി വകുപ്പ്​ മന്ത്രാലയം, ഇൻവെസ്​റ്റ്​ ഇന്ത്യ, സ്​റ്റാർട്ടപ്​ ഇന്ത്യ എന്നിവ ചേർന്ന്​ യു.എ.ഇ^ഇന്ത്യ നിർമിതബുദ്ധി പ്രവർത്തക കമ്മിറ്റി (ടി.​ഡബ്ല്യു.ജി) രൂപവത്​കരിച്ച്​ നവീന സാ​േങ്കതികവിദ്യയുടെ സാധ്യതകൾ ആരായും. നിർമിതബുദ്ധി സ്​റ്റാർട്ടപ്പുകളിൽ നിക്ഷേപം വർധിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ടി.​ഡബ്ല്യു.ജി വർഷത്തിലൊരിക്കൽ യോഗം ചേരും.

നവീകരിക്കാനും സമൃദ്ധി നേടുവാനുമുള്ള ഒരു രാജ്യത്തി​​​​​െൻറ കഴിവ്​ നിർമിതബുദ്ധിയെ എങ്ങനെയാണ്​ ഒരു രാജ്യം ഉൾക്കൊള്ളുന്നത്​ എന്നതിനെ ആശ്രയിച്ചായിരിക്കുമെന്ന്​ ഒമർ ബിൻ സുൽത്താൻ ആൽ ഒലാമ പറഞ്ഞു. വരും വർഷങ്ങളിൽ നവീകരണത്തി​​​​​െൻറയും ബിസിനസ്​ വളർച്ചയുടെയും ഉൽപ്രേരകമായി വർത്തിക്കുക ഡാറ്റയും അത്​ സംബന്ധിച്ച പ്രക്രിയകളുമായിരിക്കും. കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രധാന കാര്യവും ഇതു തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമിതബുദ്ധി മേഖലയിലെ ഇന്ത്യയുടെ ആസ്​തികൾ രാജ്യത്തെ യു.എ.ഇയുടെ ശക്​തമായ പങ്കാളിയാക്കുമെന്ന്​ ദീപക്​ ബഗ്​ല പറഞ്ഞു. ലോകത്ത്​ അതിവേഗം വികസിക്കുന്ന വിപണി സാധ്യതയുള്ള ഇന്ത്യയും സാ​േങ്കതികവിദ്യകളുടെ പ്രഭവ സ്ഥാനമായ യു.എഇയും തമ്മിൽ നിർമിതബുദ്ധി മേഖലയിലെ പങ്കാളിത്തം സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സുതാര്യമായ കരാറുകൾ, നവീന ആവാസ വ്യവസ്​ഥകൾ പരിപോഷിപ്പിക്കൽ, ഭാവി ആസൂത്രണം ചെയ്യൽ എന്നിവ ഉൾപ്പെട്ട മൂന്ന്​ മുഖ്യ മേഖലകളിലായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പ്രധാനമായും കേന്ദ്രീകരിക്കുക. ഉയർന്നുവരുന്ന പ്രവണതകളും നയപരമായ കാര്യങ്ങളും മനസ്സിലാക്കുന്നതിന്​ ഇൗ പങ്കാളിത്തത്തിലൂടെ പ്രവർത്തക കമ്മിറ്റി നിർമിതബുദ്ധിയുടെ വിവിധ വശങ്ങൾ നിരീക്ഷണവിധേയമാക്കും. സാ​േങ്കതികവിദ്യ വികാസത്തി​​​​​െൻറ വേഗതയിൽ ചുവട്​ പിഴക്കാതെ ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ നയങ്ങളും നിയമക്രമങ്ങളും രൂപവത്​കരിക്കുന്നതിന്​ ഇത്​ ഉപകരിക്കും. പുത്തൻ സാ​േങ്കതിക വിദ്യകൾ രംഗത്തെത്തു​േമ്പാൾ തന്നെ അവ സ്വീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും പങ്ക്​ വഹിക്കാൻ ഇരു രാജ്യങ്ങളെയും കരാർ പ്രാപ്​തമാക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial intelligenceuae news
News Summary - artificial intelligence-uae news
Next Story